ജനപ്രതിനിധികളുടെ വിചാരണയ്ക്ക് അതിവേഗ കോടതികൾ.. സുപ്രീം കോടതിയുടെ അംഗീകാരം
ദില്ലി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് അതിവേഗ കോടതികള്‍. കേരളത്തില്‍ ഉള്‍പ്പെടെ 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര നിര്‍ദേശത്തിനാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത്തരം കോടതികള്‍ മാര്‍ച്ച് ഒന്നിനകം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 7.8 കോടി രൂപയാണ് കേന്ദ്രം മാറ്റിവെച്ചിരിക്കുന്നത്.

രാജ്യത്ത് 1571 ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. കേരളത്തിലെ 87 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഏറ്റവുമധികം ക്രിമിനല്‍ കേസുള്ള എംഎല്‍എമാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ബിജെപി നേതാവ് അശ്വിനി കുമാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ട് കോടതി കേന്ദ്രത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം കേന്ദ്രം അറിയിച്ചത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications