കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസ്ടാഗ് സൗജന്യം; ഫിബ്രവരി 15 മുതല്‍ 29 വരെ 15 ദിവസത്തേക്ക്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: 15 ദിവസത്തേക്ക് ഫാസ്ടാഗ് സൗജന്യം നല്‍കാന്‍ തിരുമാനിച്ചതായി ഗതാഗതമന്ത്രാലയം. ഈ മാസം 15 മുതല്‍ 29 വരെയുള്ള തീയതികളിലാണ് സൗജന്യം ലഭിക്കുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.വാഹന ഉടമകള്‍ക്ക് ഫാസ്ടാഗ് വില്‍ക്കുന്ന ഏത് കടകളില്‍ നിന്നും ഇത് സൗജന്യമായി വാങ്ങാം. ഇത്തരം കടകളില്‍ വാഹനത്തിന്‍റെ ആര്‍സി കാണിച്ചാല്‍ മതിയാകും. ഫാസ്ടാഗ് വഴി ടോള്‍ ഈടാക്കുന്ന നടപടി വ്യാപിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ നടപടി.

fastag-

ദേശീയ പാതയിലെ ടോള്‍ പ്ലാസ, ആർ‌ടി‌ഒകൾ‌, പൊതു സേവന കേന്ദ്രങ്ങൾ‌, ട്രാൻ‌സ്‌പോർട്ട് ഹബുകൾ‌, പെട്രോൾ‌ പമ്പുകൾ‌ എന്നിവയിൽ‌ നിന്നും ഫാസ് ടാഗുകൾ‌ വാങ്ങാൻ‌ കഴിയും. ഫാസ് ടാഗ് ആപ്പുകള്‍ വഴിയും ഇവ വാങ്ങാന്‍ കഴിയും. 1033 ആണ് ഹെല്‍പ് ലൈന്‍ നമ്പര്‍.

നേരത്തേ ജനവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പലരും ഫാസ് ടാഗ് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുകായാണെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. വാഹനത്തിന്റെ വിൻഡ്ഷീറ്റിൽ ഒട്ടിക്കാവുന്ന സ്റ്റിക്കറാണ് ഫാസ്ടാഗ്. ഈ റേഡിയോ ഫ്രീക്വെൻസി ഐഡന്റിഫിക്കേഷൻ (RFID) സ്റ്റിക്കർ ഉള്ള വാഹനങ്ങൾ ടോൾ പ്ലാസകളിൽ പണം നൽകാനായി നിർത്തേണ്ടതില്ല.

ബീഫ് പരിസ്ഥിതിക്ക് ദോഷം ചെയ്യും, മലയാളികള്‍ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്ബീഫ് പരിസ്ഥിതിക്ക് ദോഷം ചെയ്യും, മലയാളികള്‍ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്

ദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയംദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം

തോക്കുകളും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കുംതോക്കുകളും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും

English summary
FASTags to be available for free for 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X