കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരത്തില്‍... ഗുജറാത്ത് സര്‍ക്കാരിന് വീണ്ടും പ്രതിസന്ധി!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കാലത്തെ തലവേദനയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാരിനെ തേടി വീണ്ടും പ്രതിസന്ധി. പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരമാണ് ബിജെപി സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുന്നത്. നിത്യേന അദ്ദേഹത്തിനുള്ള പിന്തുണ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നത്.

ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് വിധേനയും സമരം അവസാനിപ്പിച്ച ശേഷം ഹര്‍ദിക് പട്ടേലിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനുള്ള മറുതന്ത്രം ഒരുക്കിയതായിട്ടാണ് സൂചന. വരും ദിവസങ്ങളില്‍ ഗുജറാത്തില്‍ വലിയ തരത്തിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കാനും സാധ്യതയുണ്ട്.

ബിജെപിക്ക് ഭയം

ബിജെപിക്ക് ഭയം

ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യ സ്ഥിതിയില്‍ ബിജെപിക്ക് വലിയ ഭയമാണുള്ളത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാനത്തെ മൊത്തം വികാരം സര്‍ക്കാരിന് എതിരാകും. അങ്ങനെ വന്നാല്‍ പിന്നെ ഒരിക്കലും ഭരണത്തില്‍ തിരിച്ചെത്താനും ബിജെപിക്ക് സാധിക്കില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരിക്കും ആദ്യ തിരിച്ചടി ഉണ്ടാവുക. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഹര്‍ദിക്കിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയറിയിച്ചിട്ടുണ്ട്.

 11 ദിവസത്തെ നിരാഹാരം

11 ദിവസത്തെ നിരാഹാരം

11 ദിവസമായി ഹര്‍ദിക് നിരാഹാര സമരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാട്ടീദാര്‍മാര്‍ക്ക് ജോലിയിലും നിയമനത്തിലും സംവരണം ആവശ്യപ്പെട്ടാണ് ഹര്‍ദിക് നിരാഹാര സമരം നടത്തുന്നത്. കര്‍ഷക വായ്പ എഴുതി തള്ളണമെന്ന ആവശ്യവും ഹര്‍ദിക് മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദേശം ഹര്‍ദിക് പാലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇത് സര്‍ക്കാര്‍ അടിയറവ് പറയുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

ഊര്‍ജ മന്ത്രിയുടെ പ്രസ്താവന

ഊര്‍ജ മന്ത്രിയുടെ പ്രസ്താവന

സംസ്ഥാന ഊര്‍ജവകുപ്പ് മന്ത്രി സൗരഭ് പട്ടേലാണ് ഹര്‍ദിക്കിന്റെ നിരാഹാര സമരത്തില്‍ ആദ്യം പ്രതികരിച്ചത്. ഹര്‍ദിക്കിന്റെ സേവനത്തിനായി പൂര്‍ണ സജ്ജമായ ആംബുലന്‍സ് ഐസിയു അദ്ദേഹത്തിന്റെ വീടിന് സമീപത്തുണ്ടെന്ന് മന്ത്രി അറിയിച്ചു. ഹര്‍ദിക്കിന്റെ ആരോഗ്യ സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് അദ്ദേഹം കേള്‍ക്കുന്നില്ല. അവര്‍ പറയുന്നത് അനുസരിക്കണമെന്നും സൗരഭ് പട്ടേല്‍ പറഞ്ഞു.

 ജനപിന്തുണയേറുന്നു

ജനപിന്തുണയേറുന്നു

രാഷ്ട്രീയമായും ജനകീയമായും പിന്തുണയേറി കൊണ്ടിരിക്കുകയാണ് ഹര്‍ദിക് പട്ടേലിന്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് കാണാനെത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ് വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവരാണ് ഹര്‍ദിക്കിനെ കാണാനെത്തി പിന്തുണയറിയിച്ചത്. ഇത് അപായസൂചനയായിട്ടാണ് ബിജെപി കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് കൈവിട്ടാല്‍ അത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് തന്നെ നാണക്കേടാണ്.

എല്ലാം കോണ്‍ഗ്രസിന്റെ കളി

എല്ലാം കോണ്‍ഗ്രസിന്റെ കളി

തൃണമൂല്‍, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരും ഹര്‍ദിക്കിനെ കണ്ടിട്ടുണ്ട്. ഇതോടെ രാഷ്ട്രീയക്കളിയും ബിജെപി ആരംഭിച്ചു. കോണ്‍ഗ്രസാണ് ഹര്‍ദിക്കിനെ വെച്ച് കളിക്കുന്നതെന്ന് സൗരഭ് പട്ടേല്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെ വീഴ്ത്താന്‍ ഈ അവസരം ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ 11 ദിവസമായി അദ്ദേഹത്തെ സന്ദര്‍ശിച്ചതിലധികവും കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ സമരം ശക്തമാക്കാനാണ് പാട്ടീദാര്‍ വിഭാഗത്തിന്റെ തീരുമാനം.

വിമാനത്താവളത്തില്‍ മോശം അനുഭവം.... ജെറ്റ് എയര്‍വേസിനെതിരെ പൊട്ടിത്തെറിച്ച് ദുല്‍ഖര്‍ സല്‍മാന്‍!!വിമാനത്താവളത്തില്‍ മോശം അനുഭവം.... ജെറ്റ് എയര്‍വേസിനെതിരെ പൊട്ടിത്തെറിച്ച് ദുല്‍ഖര്‍ സല്‍മാന്‍!!

English summary
fasting hardik oatels declining health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X