കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊണ്ണത്തടിയൻ പോലീസുകാരൻ തടി കുറയ്ക്കുന്നു!! സോഷ്യൽ മീഡിയയുടെ കളിയാക്കൽ മടുത്തു, എല്ലാത്തിനും കാരണം..

മധ്യപ്രദേശ് പോലീസിലെ ദോലത് റാം ജോഗാവതിനെയാണ് ശോഭാ ഡേ കളിയാക്കിയിരുന്നത്.

  • By മരിയ
Google Oneindia Malayalam News

മുംബൈ: തടിയുടേ പേരില്‍ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറമായ ശോഭാ ഡേ കളിയാക്കിയ പോലീസുകാരനെ ഓര്‍മ്മയില്ല. അയാള്‍ തടി കുറയ്ക്കുന്നു. മഹാരാഷ്ട്ര മുനിസിപ്പള്‍ കോര്‍പ്പറേഷനിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിന് സുരക്ഷാചുമതലയുമായി എത്തിയ മധ്യപ്രദേശ് പോലീസിലെ ദോലത് റാം ജോഗാവതിനെയാണ് ശോഭാ ഡേ കളിയാക്കിയിരുന്നത്.

മുംബൈയിലെ പ്രശസ്ത ആശുപത്രിയിലാണ് ദോലത്തിന്റെ ചികിത്സ നടക്കുക.

ശോഭയുടെ ട്വീറ്റ്

അമിതവണ്ണമുള്ള ദോലത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്ത ശേഷം, 'മുംബൈ കനത്ത സുരക്ഷയില്‍' എന്നായിരുന്നു ശോഭ ട്വീറ്റ് ചെയ്തത്. എന്നാല്‍ ദോലത്ത് മുംബൈ പോലീസ് ആയിരുന്നില്ല, മധ്യപ്രദേശിൽ നിന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു.

അസുഖം കാരണം

ശോഭയുടെ ട്വീറ്റ് വൈറലായി. തടിയന്‍ പോലീസുകാരന്‍ സേനയ്ക്ക് മൊത്തം നാണക്കേടാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നു. അപ്പോഴാണ് ദോലത്ത് വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. പിത്താശയം നീക്കം ചെയ്തതിന് ശേഷമാണ് അമിത വണ്ണം വന്നതെന്ന് ഇയാള്‍ പറയുന്നു.

ശോഭയ്ക്ക് പൊങ്കാല

കാര്യം അറിയാതെ പോലീസുകാരനെ കളിയാക്കിയ ശോഭയ്ക്ക എതിരെയായി സോഷ്യല്‍ മീഡിയയില്‍ തെറിവിളി. കളിയാക്കുക അല്ലാതെ തന്നെ ചികിത്സിയ്ക്കാന്‍ ശോഭ തയ്യാറാണോ എന്ന് ദോലത്തും തിരിച്ച് ചോദിച്ചു.

ഡോക്ടര്‍ രംഗത്ത്

അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യാന്‍ മിടുക്കനായ ഡോ. മുഫസല്‍ ലക്‌ഡേവാല ഇത് കേട്ട് രംഗത്തെത്തി. ദോലത്തിന്റെ ചികിത്സയ്ക്കുള്ള എല്ലാ ചെലവുകളും ചെയ്യാന്‍ തയ്യാറാണെന്ന് ഡോക്ടര്‍ അറിയിച്ചു.

ചികിത്സ

180 കിലോയാണ് ദോലത്തിന്റെ ഇപ്പോഴത്തെ ഭാരം. ഒരു വര്‍ഷം കൊണ്ട് ഇത് 80 കിലോ ആക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ബാരിയാട്രിക് ചികിത്സ രംഗത്ത് വിദഗ്ദ്ധനാണ് ഡോ. മുഫസല്‍ ലക്‌ഡേവാല.

ഓപ്പറേഷന്‍ കഴിഞ്ഞു

ചികിത്സയുടെ ആദ്യപടിയായ ദോലത്തിന്റെ ആമാശയത്തിന്റെ വലിപ്പം കുറച്ചു. ഇതിലൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാവുമെന്ന് ഡോക്ടര്‍ പറയുന്നു. കൂടാതെ പെട്ടന്ന് വയറ് നിറയുകയും ചെയ്യും.

English summary
Bariatric surgeon Dr Muffazal Lakdawala said, "He should lose around 80-odd kg in the next year or so, but mainly the uncontrolled diabetes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X