• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഹാരത്തിൽ വീണ്ടും സംഘപരിവാർ അജണ്ടയുമായി കേന്ദ്രസർക്കാർ! പ്രതിഷേധത്തിൽ ഉലഞ്ഞ് ആരോഗ്യമന്ത്രാലയം

  • By Desk

ബീഫിന് പിന്നാലെ ഭക്ഷണത്തിൽ സംഘപരിവാർ അജണ്ടയുമായി വീണ്ടും കേന്ദ്ര സർക്കാർ‌. മാംസാഹാരം കഴിച്ചാൽ ആരോഗ്യ നശിക്കുമെന്നും പൊണ്ണത്തടിയാവുമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ആരോഗ്യത്തോടെ ജീവിക്കാൻ സസ്യാഹാരം ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് ട്വിറ്ററിലൂടെ ഉപദേശിക്കുന്നു. ശാസ്ത്രീയ പിൻബലമില്ലാതെ ആരോഗ്യവകുപ്പ് നടത്തിയ അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിവാദമായതോടെ ട്വിറ്ററിൽ നിന്ന് ഇതു പിൻവലിച്ചു.

കൈകടത്തല്‍

കൈകടത്തല്‍

ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ വീണ്ടും തുടങ്ങിയതിന്റെ തെളിവാണിതെന്നാണ് വിമർശകർ പറയുന്നത്. നേരത്തെ ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അടുത്തിടെ കശാപ്പ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

രണ്ട് സ്ത്രീകള്‍

രണ്ട് സ്ത്രീകള്‍

തടിച്ച സ്ത്രീയുടേയും മെലിഞ്ഞ സ്ത്രീയുടേയും ചിത്രങ്ങളാണ് മന്ത്രാലയം പോസ്റ്റ് ചെയ്തത്. ഇതില്‍ തടിച്ച സ്ത്രീയുടെ ശരീരത്തില്‍ ശീതള പാനീയങ്ങളും ജങ്ക് ഫുഡുകളും ഒപ്പം മാംസാഹരങ്ങളുമാണ് വരച്ച് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ മെലിഞ്ഞ സ്ത്രീയുടെ ശരീരത്തില്‍ സസ്യാഹാരങ്ങള്‍, പഴം പച്ചക്കറികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉചിതമായത് തിരഞ്ഞെടുക്കുക

ഉചിതമായത് തിരഞ്ഞെടുക്കുക

ഇതില്‍ നല്ല ഭക്ഷണ രീതി ഏതാണെന്ന് തെരഞ്ഞെടുക്കുക. ആരോഗ്യത്തോടെ ജീവിക്കുക എന്നും കുറിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഘപരിവാര്‍-ബിജെപി അജണ്ടയാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു പലരും പ്രതിഷേധിച്ച് വ്യക്തമാക്കിയത്. മാംസാഹാരം അനാരോഗ്യമാണ് പ്രദാനം ചെയ്യുകയെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കാന്‍ ആകില്ലെന്ന് പലരും ട്വീറ്റിന് താഴെ പ്രതികരിച്ചു.

മുട്ടയും പ്രശ്നമോ

മുട്ടയും പ്രശ്നമോ

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട കഴിക്കുന്നത് എങ്ങനെയാണ് അനാരോഗ്യകരമാകുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ചരിത്രത്തെ വരെ തിരുത്താനുളള വ്യഗ്രത കാണിക്കുന്ന ബിജെപി ശാസ്ത്രത്തേയും തിരുത്തുകയാണോയെന്നും പലരും പങ്കുവെച്ചു. ഇതിനിടെ ശരീര ഭാരത്തെ കുറിച്ച് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ബോഡി ഷേമിങ്ങ് നടത്തിയെന്നും ചിലര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മന്ത്രാലയം തടിതപ്പി.

അശാസ്ത്രീയം

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ശാസ്ത്രീയ അവബോധമേകേണ്ട ആരോഗ്യമന്ത്രാലയം തന്നെ അശാസ്ത്രീയമായ നിർദ്ദേശങ്ങളേകുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. പോഷകാഹാരക്കുറവും അനാരോഗ്യവും വലിയ വെല്ലുവിളി ഉയർത്തുന്ന രാജ്യത്ത് ഇവ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിപ്പോഴും എങ്ങുമെത്തിയിട്ടില്ല. വെജിറ്റേറിയൻ സംസ്‌കാരം പ്രചരിപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളാണ് ആരോഗ്യമന്ത്രാലയം നടത്തുന്നതെന്ന് വ്യാപക വിമർശനങ്ങളുയർന്നിട്ടുണ്ട്.

രാജ്യത്ത് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് വ്യാജ കറന്‍സികള്‍.. വീഡിയോ വൈറല്‍!

പൗരന്‍മാരുടെ അക്കൗണ്ടിലേക്ക് മോദി പ്രഖ്യാപിച്ച 15 ലക്ഷം എവിടെന്ന്! കൈ മലര്‍ത്തി പിഎം ഓഫീസ്

അമ്മയുമായി വഴക്കിട്ട 12കാരൻ പോയത് ബാലിയിലേക്ക്.. ബിയര്‍ അടിച്ച് അര്‍മാദം!പൊടിച്ചത് അഞ്ചരലക്ഷം രൂപ!!

English summary
‘Fat-shaming’: Twitter takes apart Ministry of Health post linking meat and eggs with junk food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more