കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ ചതിച്ച ആളെ രണ്ട് വർഷത്തിന് ശേഷം അച്ഛൻ കൊലപ്പെടുത്തി !!!

2015ലാണ് ശ്യാം സുന്ദറിന്റെ മകള്‍ അനുഷ റെഡ്ഡി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത്.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: മകളെ ചതിച്ച യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു. തെലങ്കാന രാഷ്ട്രസമിതി നേതാവായ ശ്യാം സുന്ദര്‍ റെഡ്ഡിയാണ് മകളെ ചതിച്ച രാജേഷ് എന്നയാളെ കുത്തിക്കൊന്നത്. 2015ല്‍ ശ്യാം സുന്ദറിന്റെ മകള്‍ അനുഷ റെഡ്ഡി ആത്മഹത്യ ചെയ്തിരുന്നു.

മകളുടെ മരണം

2015ലാണ് ശ്യാം സുന്ദറിന്റെ മകള്‍ അനുഷ റെഡ്ഡി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത്. മരണത്തിന് മുമ്പേ പെണ്‍കുട്ടി ഹൈദരാബാദ് പോലീസില്‍ തന്നെ കാമുകന്‍ ചതിച്ചെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.

ആവശ്യം കഴിഞ്ഞപ്പോള്‍

നേരത്തെ തന്നെ 2 വിവാഹം കഴിച്ചിട്ടുള്ള രാജേഷും അനുഷയും തമ്മില്‍ പ്രേമത്തില്‍ ആയിരുന്നു. ഇയാള്‍ തന്നെ പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഇപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

ജാമ്യം

അനുഷയുടെ ആത്മഹത്യയെ തുടര്‍ന്ന് ടിബി നഗര്‍ പോലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഉന്നതസ്വാധീനം ഉള്ള ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് അകം ജാമ്യത്തില്‍ ഇറങ്ങി. ഇയാള്‍ക്കെതിരെ 10ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

അച്ഛന്റെ പ്രതികാരം

ഉന്നത രാഷ്ട്രീയ നേതാവ് ആയിട്ട് പോലും സ്വന്തം മകളെ നശിപ്പിച്ചവനെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു ശ്യാം സുന്ദര്‍. പോലീസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും രാജേഷിനെ അറസ്റ്റ് ചെയ്യാന്‍ അവരൊക്കെ മടിച്ചു.

അവസാനം

മകളെ ചതിച്ച് കൊന്നവനോട് പകരം വീട്ടാന്‍ തന്നെ ആ അച്ഛന്‍ തീരുമാനിച്ചു. അങ്ങനെയാണ് രാജേഷ് സ്ഥിരമായി വരാറുള്ള ബാറില്‍ കൂട്ടാളികള്‍ക്കൊപ്പം ശ്യാം സുന്ദര്‍ എത്തിയത്.

കുത്തിക്കൊന്നു

ശ്യാം സുന്ദറും കൂട്ടാളികളും ചേര്‍ന്ന് രാജേഷിനെ കുത്തിക്കൊല്ലുകയായിരുന്നു. ഇയാളുടെ കഴുത്തിനും തലയ്ക്കും ആഴത്തിലുള്ള മുറിവ് ഏറ്റിട്ടുണ്ട്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

അറസ്റ്റ്

ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്യം സുന്ദറിനേയും കൂട്ടാളികളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു

English summary
Rajesh had its roots in a case in which he was arrested by Chaitanyapuri police in March 2015 on charges of kidnapping and raping Shyam Sundar Reddy's 23-year-old daughter, the late Anusha Reddy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X