പിഞ്ചു കുഞ്ഞിനെ പിതാവ് ചുമരിലെറിഞ്ഞ് കൊലപ്പെടുത്തി: കാരണം കേട്ടാല്‍ ഞെട്ടും!
ചെന്നൈ: പിഞ്ചു കുഞ്ഞിനെ പിതാവ് ചുമരിലെറിഞ്ഞ് കൊലപ്പെടുത്തി. ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. അമൃതമംഗലം ഗ്രാമത്തിലെ തൊഴിലാളി ജി ദാമോദരനാണ് മൂന്നാമത്തെ മകള്‍ ജ്യോതിലക്ഷ്മിയെ ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ച് കൊലപ്പെടുത്തിയത്.
മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നു എന്നതാണ് ഈ ക്രൂരത ചെയ്യാന്‍ ദാമോദരനെ പ്രേരിപ്പിച്ചത്. ദാമോദരന്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് അംബികയെ വിവാഹം കഴിച്ചത്. മൂന്നാമതും പെണ്‍കുഞ്ഞായതിനാല്‍ കുട്ടിയെ ഏതെങ്കിലും അനാഥാലയത്തിന് നല്‍കണമെന്ന് ദാമോദരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബിക അതിന് സമ്മതിച്ചില്ല.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദാമോദരന്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ചെന്നപ്പോല്‍ അംബിക ഇടപെട്ടു. തര്‍ക്കത്തിനിടയില്‍ കുഞ്ഞിനുവേണ്ടി ഇരുവരും പിടിവലി നടന്നു. ഇതിനിടെ കുട്ടിയെ കൈക്കലാക്കിയ ദാമോദരന്‍ ദേഷ്യത്തോടെ സമീപത്തെ ചുമരിലേക്ക് എറിയുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications