ഭാര്യ പിണങ്ങി പോയി; മൂന്ന് പെണ്‍മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
മുംബൈയിലാണ് മൂന്ന് പെണ്‍മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തത്.
മുംബൈ: ഇരട്ടക്കുട്ടികളടക്കമുള്ള മൂന്നു പെണ്‍മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.മുംബൈയിലെ സക്കിനാക്കയിലാണ് ദാരുണമായ സംഭവം നടന്നത്.
നവംബര്‍ 12 ശനിയാഴ്ചയാണ് മൂന്നു പെണ്‍കുട്ടികളെയും അച്ഛനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ചു വയസുള്ള പെണ്‍കുട്ടിയെയും,മൂന്നു വയസ്സുള്ള ഇരട്ടപെണ്‍കുട്ടികളെയുമാണ് പിതാവ് വിഷം നല്‍കി കൊലപ്പെടുത്തിയത്.

നവംബര്‍ 11 വെള്ളിയാഴ്ച ഭാര്യയും ഗൃഹനാഥനും തമ്മില്‍ വഴക്കിട്ടതായി പോലീസ് പറയുന്നു.വഴക്കിനെ തുടര്‍ന്ന് പിണങ്ങിയ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.പിറ്റേ ദിവസമാണ് മക്കളെയും ഗൃഹനാഥനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ചയാള്‍ക്ക് ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.എന്നാല്‍ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications