അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...
പിടിയിലായ മകളാണ് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവരെ വീട്ടിലേക്കെത്തിക്കുന്നത്.
ചണ്ഡീഗഢ്: പെൺകുട്ടികളെ പീഡിപ്പിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന അച്ഛനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യമുനാനഗർ പോലീസാണ് ക്രിമിനലുകളായ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തത്.
പിടിയിലായ മകളാണ് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവരെ വീട്ടിലേക്കെത്തിക്കുന്നത്. ഇവിടെവച്ച് യുവതിയുടെ മദ്ധ്യവയസ്കനായ പിതാവ് പെൺകുട്ടികളെ പീഡിപ്പിക്കും. ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷമാണ് പീഡനം. അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കുന്ന രംഗങ്ങൾ അതേപടി മകൾ ക്യാമറയിൽ പകർത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇരുവരും പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നത്.

പാവപ്പെട്ടവരും സമ്പന്നരും...
പാവപ്പെട്ടവരും സമ്പന്നരുമായ നിരവധി പെൺകുട്ടികൾ ഇവരുടെ കെണിയിൽ വീണിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അച്ഛന്റെ നിർദേശപ്രകാരം മകളാണ് പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുക. ഇതിനു മുൻപ് ഓരോ പെൺകുട്ടികളുടെയും കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും നന്നായി മനസിലാക്കിയിട്ടുണ്ടാകും.

വീട്ടിലേക്ക്...
ചങ്ങാത്തത്തിലായ പെൺകുട്ടികളെ യുവതിയാണ് വീട്ടിലേക്ക് ക്ഷണിക്കുക. ഇവിടെവച്ച് പെൺകുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണപാനീയങ്ങൾ നൽകും. പിന്നീടാണ് അച്ഛൻ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്. ഈ രംഗങ്ങൾ മകൾ ക്യാമറയിൽ പകർത്തുകയും ചെയ്യും.

പെൺവാണിഭത്തിന്...
പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളാണെങ്കിൽ അവരെ പെൺവാണിഭത്തിന് നിർബന്ധിക്കാറാണ് ഇവരുടെ പതിവ്. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ പെൺകുട്ടികളെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നത്.

പണം തട്ടൽ...
സമ്പന്നരായ പെൺകുട്ടികളാണെങ്കിൽ അവരിൽ നിന്നും പതിനായിരങ്ങൾ ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ പീഡനരംഗങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒരിക്കൽ പണം നൽകിയാലും ഇവരുടെ കെണിയിൽ നിന്ന് രക്ഷപ്പെടാനാകില്ല. കൃത്യമായ ഇടവേളകളിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛനും മകളും നിരന്തരം ഭീഷണിമുഴക്കുന്നതും പതിവാണ്.

പോലീസിൽ...
ഇവരുടെ പീഡനത്തിനും ബ്ലാക്ക്മെയിലിങിനും ഇരയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ഇവരുടെ ഭീഷണിക്ക് വഴങ്ങിയ പെൺകുട്ടി ആദ്യം പതിനായിരം രൂപ നൽകിയിരുന്നു. എന്നാൽ അച്ഛനും മകളും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

നിരവധിപേർ...
യമുനാനഗറിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പെൺകുട്ടികൾ ഇവരുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മാനഹാനി ഭയന്നാണ് പലരും പരാതി നൽകാത്തത്. ദരിദ്ര കുടുംബങ്ങളിൽപ്പെട്ട ഒട്ടേറെ പെൺകുട്ടികളെ ഇവർ പെൺവാണിഭത്തിന് ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications