കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണ കേസ്; തീവ്രവാദികള്‍ക്ക് അഭയം നല്‍കിയ അച്ഛനും മകളും അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ അച്ഛനെയും മകളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിനെയും ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡറായ ഷാക്കിര്‍ മാഗ്രേയും രഹസ്യമായി താമസിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. അന്‍പതുകാരനായ താരിഖ് അഹമ്മദ് ഷാ ഇരുപത്തിമൂന്നുകാരിയായ മകള്‍ ഇന്‍ഷാ ജാന്‍ എന്നിവരെയാണ് ലെത്ത്‌പോരയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

1

താരിഖിന്റെ വീട്ടില്‍ വെച്ചാണ് ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതെന്ന് വെളിപ്പെടുത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട ദറിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ഈ വീട്ടില്‍ വെച്ചാണ്. ആദിലിന് അഭയവും അക്രമണത്തിനായി സഹായങ്ങളും ചെയ്തു നല്‍കിയ മാഗ്രിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതായും ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന ദിവസം ആക്രമണം നടന്ന സ്ഥലത്തിന് 500 മീറ്റര്‍ അകലെയായി ബോംബ് നിറച്ച കാര്‍ എത്തിച്ചു കൊടുത്തത് താരിഖാണെന്ന് എന്‍ഐഎ പറഞ്ഞു.

ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന് ഇയാള്‍ കാര്‍ കൈമാറുകയായിരുന്നു. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മാഗ്രിയുടെ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമായതെന്ന് എന്‍ഐഎ പറഞ്ഞു.ബോംബ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിച്ച കൈയ്യുറകള്‍, ബാറ്ററി, അമോണിയം എന്നിവ ആമസോണ്‍ വഴിയാണ് തീവ്രവാദികള്‍ വാങ്ങിയത്. ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നീ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ഏജന്‍സി വ്യക്തമാക്കി.

പാകിസ്താന്‍ തീവ്രവാദിയായ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് 2018ല്‍ ആദില്‍ അഹ്മദ് ദറിനെ മാഗ്രിക്ക് പരിചയപ്പെടുത്തുന്നത്. പുല്‍വാമ ആക്രമണത്തിലടക്കം നിരവധി തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍, വെടിമരുന്ന്, പണം, സ്‌ഫോടക വസ്തുക്കള്‍, എന്നിവ കൈമാറിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ മാഗ്രി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7ാം തിയതി മുതല്‍ തന്റെ മകന്‍ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് മാഗ്രിയുടെ അമ്മ ജമീല പറഞ്ഞു. രണ്ട് മാസം കസ്റ്റഡിയിലായിരുന്ന മകന്‍ ഫെബ്രുവരി 17ാം തിയതിയാണ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങി ഒരു മണിക്കൂറിനകം മകനെ വീണ്ടും അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു.

English summary
father daughter duo arrested in pulwama attack probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X