എന്ത് വിധിയിത്...!! മരുമകളുമായി അമ്മായിയപ്പന് കടുത്ത പ്രണയം, ഒളിച്ചോടിയത് മകന്റെ ബൈക്കില്‍..!!
ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി അമ്മായിയപ്പനൊപ്പം കടന്ന് കളഞ്ഞത്. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

ജയ്പൂര്‍: പ്രണയത്തിന് കണ്ണും കാതുമില്ല എന്ന് വളരെ മുന്‍പ് തന്നെയുള്ള ഒരു പ്രയോഗമാണ്. അതിനാല്‍ തന്നെ വിവിധ പ്രായത്തിലുള്ളവരും വിവിധ വിഭാഗത്തില്‍പ്പെട്ടവരും എല്ലാം പ്രണയത്തിലാകുന്നത് ഒരു കാലത്തും അപൂര്‍വമായ സംഭവമല്ല. എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരു വാര്‍ത്ത അത്തരത്തില്‍ സാധാരണമായ ഒന്നല്ല.
സ്വന്തം മകന്റെ ഭാര്യക്കൊപ്പം ഒരു പിതാവ് ഒളിച്ചോടി എന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്ന് പുറത്ത് വരുന്നത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. പവന്‍ വൈരാഗി എന്നയാളുടെ ഭാര്യയെ ആണ് പിതാവ് രമേഷ് വൈരാഗി 'തട്ടിയെടുത്തത്'.
സംഭവത്തില്‍ പവന്‍ വൈരാഗി സദര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടി എന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഭാര്യ നിരപരാധിയാണ് എന്നും ഭാര്യയെ പിതാവ് പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണ് എന്നുമാണ് പവന്‍ വൈരാഗി പറയുന്നത്.

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി കടന്ന് കളഞ്ഞിരിക്കുന്നത്. പവന്‍ വൈരാഗിയുടെ ബൈക്കില്‍ ആണ് രമേഷ് വൈരാഗിയും ഭാര്യയും ഒളിച്ചോടിയിരിക്കുന്നത്. അതേസമയം തന്റെ പിതാവ് ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നും പവന്‍ വൈരാഗി പറയുന്നു.
ഇത് കാരണമാണ് രമേഷ് വൈരാഗി ഗ്രാമത്തില്‍ നിന്ന് മാറി നിന്നത് എന്നും പവന്‍ വൈരാഗി കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ പരാതി പൊലീസ് ഗൗരവമായി എടുക്കുന്നില്ല എന്നും പവന്‍ വൈരാഗി ആരോപിച്ചു. എന്നാല്‍ ഇത് പൊലീസ് തള്ളി. പവന്‍ വൈരാഗിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട് എന്ന് സദര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.
തങ്ങള്‍ കേസ് വളരെ ജാഗ്രതയോടെ പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച ബൈക്കിനൊപ്പം ഒളിച്ചോടിയ ദമ്പതികളെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബൈക്കിന്റെ നമ്പറും മൊബൈല്‍ ലോക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേസമയം നേരത്തേയും സമാനമായ സംഭവം രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ 40 വയസ്സുള്ള അമ്മായിയമ്മ മരുമകനുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഭാര്യാപിതാവിനെ അമിതമായി മദ്യ് കൊടുത്ത് മയക്കിയ ശേഷം ഇരുവരും ഒളിച്ചോടുകയായിരുന്നു.












Click it and Unblock the Notifications