Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളേയും കാമുകനേയും മുറിയിലിട്ട് പൂട്ടി..!! ഒപ്പം അച്ഛനും..!!പിന്നെ നടന്നത് സങ്കല്‍പ്പിക്കാനാവില്ല..!

ബെല്‍ഗാവി: ഭൂരിപക്ഷം പ്രണയബന്ധങ്ങളിലും വില്ലന്മാരാവുന്നത് കുടുംബങ്ങളാവും. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് പ്രണയത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ കൂടുതല്‍. എന്നാല്‍ നടുക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത് കേരളത്തിന് തൊട്ടടുത്ത് നിന്നാണ്. പ്രണയിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും അനുഭവിക്കേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്.

Read Also: വീട്ടിലെത്തി ട്യൂഷനെടുക്കും..! പഠിപ്പിക്കുന്നതിനിടെ മറ്റേപ്പണി'യും..!! ഇതാണ് ട്യൂഷൻ ക്സാസ്സ്..!!

Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

പ്രണയിച്ചതിന് ലഭിച്ച ശിക്ഷ

കേരളത്തിന്റെ അതിര്‍ത്തിഗ്രാമമായ കര്‍ണാടകത്തിലെ ബെലഗാവി ജില്ലയിലെ സവദാത്തി താലൂക്കിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. പരസ്പരം ഇഷ്ടപ്പെട്ടതിനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിനും രണ്ട് പേര്‍ ശിക്ഷിക്കപ്പെട്ടത് അതിക്രൂരമായാണ്.

നാടിനെ ഞെട്ടിച്ച സംഭവം

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിനാറുകാരിയായ രുക്മവയും ഇരുപത്തിയൊന്നുകാരനായ മഞ്ജുനാഥ് പദേശ്വറും നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും ബേഡാസുര്‍ എന്ന ഗ്രാമത്തിലെ താമസക്കാരുമായിരുന്നു.

കാമുകിയെ കാണാൻ വീട്ടിൽ

സംഭവ ദിവസം രാത്രി രുക്മവയെ കാണാന്‍ രാത്രി മഞ്ജുനാഥ് അവളുടെ വീട്ടില്‍ ചെന്നിരുന്നു. വീട്ടില്‍ പെണ്‍കുട്ടിയുടെ അച്ഛനായ യെല്ലപ്പ അഡിന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പെണ്‍കുട്ടിയുടേയും കാമുകന്റേയും സംസാരം കേട്ട് യെല്ലപ്പ ഉണര്‍ന്നു.

വഴക്കും കയ്യാങ്കളിയും

പാതിരാത്രി മകളെ മറ്റൊരാള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കണ്ട യെല്ലപ്പയുടെ നിയന്ത്രണം വിട്ടു. തുടര്‍ന്ന് മൂവരും തമ്മില്‍ മവഴക്കും കയ്യാങ്കളിയുമുണ്ടായി. പ്രകോപിതനായ യെല്ലപ്പ മകളേയും കാമുകനേയും മുറിയിലിട്ടു പൂട്ടി.

മരിക്കണോ ജീവിക്കണോ

തുടര്‍ന്ന് മഴുവുമായി വന്ന് വാതില്‍ തുറന്ന് അകത്തു കയറി. വേര്‍പിരിഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നായി ഭീഷണി. എന്നാല്‍ രുക്മവയും മഞ്ജുനാഥും വേര്‍പിരിയാന്‍ ഒരുക്കമായിരുന്നില്ല. പക്ഷേ മരിക്കാന്‍ ഒരുക്കമായിരുന്നു.

മഴുകൊണ്ട് വെട്ടിനുറുക്കി

ഇതോടെ യെല്ലപ്പ കയ്യില്‍ കരുതിയ മഴു ഉപയോഗിച്ച് ആദ്യം സ്വന്തം മകളെ വെട്ടി നുറുക്കി. തടയാന്‍ ചാടി വീണ മഞ്ജുനാഥിനേയും യെല്ലപ്പ നിഷ്‌കരുണം വെട്ടിക്കൊന്നു. ഒന്നിന് മുകളില്‍ ഒന്നെന്ന രീതിയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറയുന്നു.

പ്രതി കീഴടങ്ങി

കൊലപാതകത്തിന് ശേഷം യെല്ലപ്പ സവാദട്ടി പോലീസ് സ്‌റേറഷനിലെത്തി കീഴടങ്ങി. കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ച മകളെ കൊല്ലാന്‍ തനിക്ക് അവകാശം ഉണ്ടെന്നാണ് യെല്ലപ്പ പോലീസിന് നല്‍കിയ മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+