മകൻ മരണപ്പെട്ടു, തനിച്ചായ മരുമകളെ ജീവിത സഖിയാക്കി അമ്മായിഅച്ഛൻ; ആശിർവദിച്ച് ബന്ധുക്കളും നാട്ടുകാരും
ബിലാസ്പൂര്‍: മകന്റെ മരണത്തെ തുടര്‍ന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ചത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആര്‍തിയുടെ കഴുത്തില്‍ ഭര്‍ത്താവിന്റെ പിതാവായ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യ വയ്സ്കന്‍ വിവാഹം കഴിക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

2018ല്‍ മരണമടഞ്ഞു
കൃഷ്ണസിംഗ് രാജ്പുതിന്റെ മകന് ഗൗതം സിംഗും ആര്‍തിയുമായുള്ള വിവാഹം 2016ലായിരുന്നു നടന്നത്. അന്ന് ആര്‍തിക്ക് 18 വയസായിരുന്നു. തുടര്‍ന്ന് 2018ല്‍ ഗൗതം സിംഗ് മരണപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഗൗതം സിംഗ് മരണപ്പെട്ടതിന് ശേഷം ആര്‍തി ഭര്‍തൃപിതാവിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്.

ഭാവി ജീവിതം
എന്നാല്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് മറ്റൊരു വിവാഹം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചത്. ഇവരുള്‍പ്പെടുന്ന രാജ്പുത് ക്ഷത്രീയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.

സമ്മതം അറിയിച്ച് ഭര്‍തൃപിതാവ്
ആര്‍തിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിധവയായ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാമെന്ന ആചാരം പിന്തുടരുന്ന സമുദായമായിരുന്നു ഇവരുടേത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആര്‍തിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ഭര്‍തൃപിതാവായ കൃ്ഷണസിംഗ് രാജ് പുത് അറിയിച്ചു.

യുവതിക്കും സമ്മതം
ഭര്‍തൃപിതാവ് വിവാഹം കഴിക്കാന്‍ തയ്യാറെണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമുദായ അംഗങ്ങള്‍ ആര്‍തിയോട് അഭിപ്രായം ചോദിച്ചു. ആര്‍തിയും വിവാഹത്തിന് സമ്മതം മൂളിയതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്രകാരം വിവാഹം നടത്തുകയായിരുന്നു.

കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങള്‍ നടക്കുന്നതിനാല്‍ വളരെ ചുരുക്കിയായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കളും കുറച്ചു നാട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications