പണം വന്നുചേരണമെങ്കില്‍ മകളെ ബലി നല്‍കണമെന്ന് ഉപദേശം,അച്ഛന്‍ മകളെ മുട്ടികൊണ്ട് അടിച്ചുക്കൊന്നു
കാണ്‍പൂര്‍: വീട്ടില്‍ സന്തോഷവും സമ്പത്തും ഉണ്ടാകാന്‍ മകളെ അച്ഛന്‍ കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഈ മൃഗീയമായ ക്രൂരത നടന്നിരിക്കുന്നത്. സമാധാനവും ധനവും കൈയ്യില്‍ വന്നുചേരണമെങ്കില്‍ മകളെ ബലി നല്‍കണമെന്ന് ഒരു സുഹൃത്ത് ഉപദേശിക്കുകയായിരുന്നു. ഇതുകേട്ട അച്ഛന്‍ സ്വന്തം മകളെ ഇരുമ്പു മുട്ടികൊണ്ടു അടിച്ചു കൊല്ലുകയായിരുന്നു.
കാണ്‍പൂരിലെ ജമൗര്‍ ഗ്രാമത്തിലെ ഗിര്‍ജേഷ് എന്നയാളാണ് മകളോട് ഒരു ദയയും സ്‌നേഹവും കാണിക്കാതെ കൊന്നുകളഞ്ഞത്. ഒമ്പതു വയസ്സുകാരിയായ ഖുഷി എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാള്‍ പാറപൊട്ടിക്കുന്ന ഇരുമ്പു മുട്ടി കൊണ്ടാണ് മകളെ അടിച്ചു കൊന്നത്. ഭാര്യ സുനിതയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു കര്‍ഷകനാണ് ഗിര്‍ജേഷ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ എങ്ങനെയോ ജീവിച്ചു പോകുകയായിരുന്നു ഗിര്‍ജേഷും കുടുംബവും എന്നാണ് പറയപ്പെടുന്നത്. ഗിര്‍ജേഷിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൊല നടക്കുന്നത്. ഇയാള്‍ ചെറിയൊരു മന്ത്രവാദിനിയായിരുന്നു എന്നാണ് പറയുന്നത്. ഒരുദിവസം സുഹൃത്ത് വീട്ടില്‍ വരികയും ഇവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് കരയാമ്പൂവും കര്‍പ്പൂരവും എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ.
അതില്ലെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ ഇറങ്ങി പോകുകയുമായിരുന്നു. ഇതിനുശേഷം മറ്റൊരു കാര്യത്തിനു ഗിര്‍ജേഷും ഭാര്യയും തമ്മില്‍ വഴക്കു കൂടിയിരുന്നു. അന്നു രാത്രി എല്ലാവരും ഉറങ്ങിയപ്പോഴാണ് ഗിര്‍ജേഷ് മകളെ ആരും അറിയാതെ എടുത്തു കൊണ്ടുപോയി അടിച്ചു കൊല്ലുന്നത്.












Click it and Unblock the Notifications