Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടെന്ന് പണക്കാരനാവാൻ മന്ത്രവാദിനിയുടെ ഉപദേശം, 14 കാരിയെ ബലികൊടുത്ത് പിതാവ്; ഒടുവിൽ സംഭവിച്ചത്..!!

ചെന്നൈ: സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സ്വന്തം മകളെ ബലികൊടുത്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മന്ത്രവാദിനിയുടെ നിര്‍ദ്ദേശപ്രകാരം സ്വന്തം മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പിതാവാണ് പൊലീസ് കസ്റ്റഡിയിലായത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം നടന്നത്. കര്‍ഷകനായ പനീര്‍സെല്‍വമാണ് സമ്പത്ത് മോഹിച്ച് സ്വന്തം മകളെ കുരുതിക്ക് കൊടുത്തത്. ഇയാളുടെ 14 വയസ് മാത്രം പ്രായമായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 18നാണ് ഇയാളുടെ മകളെ വീടിന് സമീപത്തെ യൂക്കാലിപ്‌സ് കാടുകളില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

crime

ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്. കുട്ടി പീഡനത്തിനിരയായെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍സ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് പനീര്‍ശെല്‍വം അറസ്റ്റിലാകുന്നത്. കുറ്റം സമ്മതിച്ച പ്രതി, തന്നെ സഹായിക്കാന്‍ അടുത്ത ബന്ധുവും കൂടെയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി. ഇയാളുടെ അടുത്ത ബന്ധുവായ രവി എന്നയാളെ ഇതേ തടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് രണ്ട് പേരില്‍ നടത്തിയ ചോദ്യ ചെയ്യലിലാണ് മന്ത്രവാദിനിയെ കുറിച്ച് പറഞ്ഞത്. പനീര്‍ശെല്‍വത്തിന് പെട്ടെന്ന് സമ്പന്നനാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അടുത്ത ബന്ധുകൂടിയായ രവിക്ക് മന്ത്രവാദം ചെയ്യുന്നവരെ പരിചയമുണ്ടായിരുന്നു. പ്രദേശത്ത് മന്ത്രവാദിനിയുമായി കൂടിക്കാഴ്ച നടത്തിയ രവി പനീര്‍ശെല്‍വവുമായി അവിടെ എത്തി. പെട്ടെന്ന് പണക്കാരനാകാനും ഐശ്വര്യമുണ്ടാകാനും പണക്കാരനാകാനും മകളെ ബലി നല്‍കണമെന്ന് മന്ത്രവാദിനി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇക്കാര്യം പനീര്‍ശെല്‍വം പൊലീസിനോട് വെളിപ്പെടുത്തി.

മന്ത്രവാദിനിയുടെ നിര്‍ദ്ദേശപ്രകാരം രവിയുടെ സഹായത്തോടെ മകളെ കഴുത്തുഞെരിച്ച് മൃതപ്രായയാക്കി യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പനീര്‍ശെല്‍വം പൊലീസിനോട് പറഞ്ഞു. മകളെ കണ്ടെത്തിയപ്പോള്‍ ഇയാള്‍ ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയായിരുന്നു. അതേസമയം, മന്ത്രവാദിനി ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇവരം കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+