പതിനെട്ടുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു
മീററ്റ്: ഉത്തര്‍പ്രദേശില്‍ പിതാവ് മകളെ ശ്വാസംമുട്ടിച്ച് കൊന്നു. 18 വയസ് പ്രായമുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മകള്‍ സ്ഥിരമായി വീടുവിട്ട് പോകുന്നത് ഒഴിവാക്കാനാണ് പിതാവ് മകളെ കൊന്നത്. മീററ്റിന് സമീപം മോബിന്‍ നഗറിലാണ് സംഭവം.

കൊന്നത് പിതാവ്
ആറു പെണ്‍മക്കളുടെ പിതാവായ സായീദാണ് മകളെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇയാളുടെ ഇളയ മകളാണ് കൊല്ലപ്പെട്ടത്.

വീടുവിട്ട് പോവുന്നത് പതിവാക്കി
പെണ്‍കുട്ടി സ്ഥിരമായി വീടുവിട്ട് പോയിരുന്നതായി പോലീസ് പറയുന്നു.

ഒടുവില്‍ പോയത്
അവസാനമായി വീടുവിട്ട പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തിരികെയെത്തിയത്.

തര്‍ക്കം
മടങ്ങി വീട്ടിലെത്തിയ പെണ്‍കുട്ടിയുമായി പിതാവ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

പോലീസ് പറഞ്ഞത്
മകള്‍ വീണ്ടും വീടുവിട്ടുപോകുമെന്ന ഭയത്താല്‍ ഇയാള്‍ കയര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്മാക്കി.












Click it and Unblock the Notifications