കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ വിശ്വാസത്തിന്‍റെ പാത അവസാനിച്ചു; കുറുമാറ്റത്തില്‍ വിമര്‍ശനവുമായി പരീക്കറിന്‍റെ മകന്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് അറിയാത്ത കോണ്‍ഗ്രസിന് കൂടുതല്‍ പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് ഗോവയിലും എംഎല്‍എമാരുടെ കൂറുമാറ്റം നടന്നത്. കര്‍ണാടകയില്‍ നേതാക്കള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണ് ചെയ്തതെങ്കില്‍ ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള 10 എംഎല്‍എമാര്‍ ഭരണ കക്ഷിയായ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

<strong>ഗോവയില്‍ ബിജെപിയില്‍ ലയിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ഇന്ന് അമിത് ഷായെ കാണും</strong>ഗോവയില്‍ ബിജെപിയില്‍ ലയിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ഇന്ന് അമിത് ഷായെ കാണും

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കര്‍, അറ്റാനാസിയോ മോൺസെറാട്ട്, ജെനിഫർ മോൺസെറാട്ട്, ഫ്രാൻസിസ് സിൽ‌വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ ഡയസ്, വിൽ‌ഫ്രഡ് ഡി‌എസ്‌എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

<strong>ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും സഖാവേ; ഫ്ലക്സ് വിവാദത്തിന് പിന്നെ കളികള്‍- കുറിപ്പ്</strong>ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും സഖാവേ; ഫ്ലക്സ് വിവാദത്തിന് പിന്നെ കളികള്‍- കുറിപ്പ്

മൂന്നില്‍ രണ്ടു ഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതിനാല്‍ കൂറുമാറ്റ നിരോധന നിരോധനത്തിന്‍റെ പരിധിയില്‍ വരില്ലെന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. കോണ്‍ഗ്രസില്‍ നിന്ന് വന്ന എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് അടക്കം ബിജെപിയില്‍ ചേര്‍ന്നതിനെ മുന്‍ഗോവ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ രംഗത്ത് എത്തിയത് ശ്രദ്ധേയമായി. വിശദാംശങ്ങള്‍ ഇങ്ങനെ.

മനോഹര്‍ പരീക്കര്‍ നയിച്ചത്

മനോഹര്‍ പരീക്കര്‍ നയിച്ചത്

തന്‍റെ പിതാവ് മനോഹര്‍ പരീക്കര്‍ ഗോവയില്‍ ബിജെപിയെ നയിച്ചത് വിശ്വാസത്തിന്‍റെ പാതയിലൂടെയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പാത അവസാനിച്ചെന്നുമാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തിനോട് ഉത്പല്‍ പരീക്കര്‍ പ്രതികരിച്ചത്. എതിര്‍ കക്ഷികളിലും മറ്റു പാര്‍ട്ടികളിലും ഉള്ള നേതാക്കള്‍ പെട്ടെന്ന് ഒരു ദിവസം ബിജെപിയില്‍ ചേക്കേറുന്ന രീതി ഗോവയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നേതൃത്വത്തിലേക്ക് വരാന്‍

നേതൃത്വത്തിലേക്ക് വരാന്‍

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലേക്ക് വരാനുള്ള താല്‍പര്യവും ഉത്പല്‍ അറിയിച്ചു. പിതാവ് മനോഹര്‍ പരീക്കിന്‍റെ വഴിയിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ അത് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്താല്‍ പല തിരിച്ചടികളുമുണ്ടാവുമെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധനാണെന്നായിരുന്നു ഉത്പലിന്‍റെ മറുപടി. നേരത്തെ മനോഹര്‍ പരീക്കറിന്‍റെ പിന്‍ഗാമിയായി പനാജി സീറ്റില്‍ ഉത്പലിനെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സിദ്ധാര്‍ത്ഥി കുന്‍കാലിനേക്കറിനെ പിന്നീട് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഉത്പലിന് സീറ്റ് നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.

ലോക്സഭയിലും ചര്‍ച്ചാവിഷയം

ലോക്സഭയിലും ചര്‍ച്ചാവിഷയം

അതേസമയം, ഗോവയിലെ പ്രതിസന്ധി ലോക്സഭയിലും ചര്‍ച്ചാവിഷയമായി. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഗോവയിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്തു. ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പ്രധാന പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു. വിഷയം കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നമാണെന്നായിരുന്നു വിഷയത്തില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചത്.

ശേഷിക്കുന്നവരുമായി ചര്‍ച്ച

ശേഷിക്കുന്നവരുമായി ചര്‍ച്ച

ഗോവയിലെ ശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുമായി എഐസിസി ദേശീയ നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തിയേക്കും. മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്ക് പുറമെ കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയുമാണ് ഗോവ നിയമസഭയില്‍ ശേഷിക്കുന്ന ശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍.

English summary
father led the BJP on the path of faith and that path ended; utpal parrikar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X