Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മകളെ പീഡിപ്പിച്ചു,അമ്മ ഏഴാംക്ലാസുകാരിക്ക് ഗര്‍ഭനിരോധന ഗുളിക നല്‍കി

മുംബൈ: പെണ്‍കുരുന്നുകള്‍ നിരന്തരം പീഡനത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ വായിച്ചും കേട്ടറിഞ്ഞും കണ്ടറിഞ്ഞും പരിചിതമാണ്. സ്വന്തം മക്കളെ ലൈംഗീകമായി ഉപയോഗിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും കണ്ടു. അടുത്തിടെ വന്ന മിക്ക പെണ്‍വാണിഭ കേസുകളിലെയും പ്രതികള്‍ അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

മുംബൈയില്‍ അച്ഛന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഏഴാംക്ലാസുകാരി. സ്വന്തം അമ്മ അതിന് കൂട്ടുനിന്നു എന്നു മാത്രമല്ല, മകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കുകയും ചെയ്തു. സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറംലോകം ഇതറിയുന്നത്. മാതാപിതാക്കളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.

1423232282

ആറു മാസമാസത്തോളമായി പെണ്‍കുട്ടി അച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പെണ്‍കുട്ടി അധ്യാപികയ്ക്ക് എഴുതിയ കത്തിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത്. അച്ഛന്റെ ഉപദ്രവം കാരണം പരാതിയുമായി അമ്മയ്ക്കരികില്‍ എത്തിയ പെണ്‍കുട്ടിക്ക് കിട്ടിയത് സംരക്ഷണമായിരുന്നില്ല. മറിച്ച്,ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നായിരുന്നു.

പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു തരികയാണ് ചെയ്തതെന്നാണ് കുട്ടി പറയുന്നത്. പിന്നീട് അമ്മയുടെ മുന്നില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് അച്ചന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. സഹോദരങ്ങള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. തന്റെ ചേച്ചിയേയും ഇതുപോലെ പിതാവ് പീഡിപ്പിച്ചിരുന്നതായും കുട്ടി പറഞ്ഞു.

rape

അയല്‍വാസികളോട് സംഭവം അറിയിച്ചപ്പോഴും ആരും സഹായത്തിനായി എത്തിയില്ല. ഒടുവിലാണ് അധ്യാപികയ്ക്ക് കുട്ടി കത്തെഴുതുന്നത്. രക്ഷകരാകേണ്ടവര്‍ പീഡകരാകുമ്പോള്‍ എവിടെയാണ് പെണ്‍കുട്ടികള്‍ക്ക് അഭയം എന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. കുട്ടിയുടെ അമ്മയുടെ പേരില്‍ ഇപ്പോള്‍ കേസ്സെടുത്തിട്ടില്ല. അറസ്റ്റിലായ പിതാവിനെ കോടതി ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+