കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളുടെ വിശപ്പടക്കാന്‍ അച്ഛന്‍ കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നു

  • By Mithra Nair
Google Oneindia Malayalam News

ഗുജറാത്ത്: മക്കളുടെ വിശപ്പടക്കാന്‍ കിഡ്‌നി വില്‍ക്കാനൊരുങ്ങുകയാണ് ഒരു അച്ഛന്‍. ഗുജറാത്ത് സ്വദേശിയായ രമേശ് ഭായി നന്ദ്വാനയാണ് തന്റെ മൂന്നു മക്കളെ പോറ്റോന്‍ വേണ്ടി കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നത്. അഞ്ചും മൂന്നും 18 മാസവും പ്രായമുള്ള രമേശ് ഭായിയുടെ മൂന്നു മക്കളുടെ ഭക്ഷണത്തിന്റെ മെനു കാര്‍ഡ് കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോവും .

5 വയസുകാരി യോഗിതയ്ക്ക് തൂക്കം 48 കിലോയാണ്. 3 വയസുകാരി അനിഷയ്ക്ക് 34 കിലോയും. 18 മാസം മാത്രം പ്രായമുള്ള ഇവരുടെ ഇളയ സഹോദരന്‍ ഹര്‍ഷിന് ഭാരം 15 കിലോ. യോഗിതയും അനിഷയും ഒരു ദിവസം കഴിക്കുന്നത് 18 ചപ്പാത്തിയാണ്. ഇത് കൂടാതെ രണ്ടു കിലോ വരുന്ന ചോറ്, രണ്ട് പാത്രം സൂപ്പ്, 5 പാക്കറ്റ് ബിസ്‌കറ്റ്, 12 ഏത്തപ്പഴം, 2ലിറ്റര്‍ പാല്‍ എന്നിവയും അകത്താക്കും ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിന് 30 ചപ്പാത്തി വരെ ഉണ്ടാക്കുമെന്ന് 30 കാരിയായ പ്രാഗന പറയുന്നു. 1 കിലോ വരുന്ന വെജറ്റിബില്‍ കറിയുമുണ്ടാക്കും.

father.jpg

ഇവരെ കൂടാതെ ദമ്പതികള്‍ക്കുണ്ട്. 6 വയസുകാരി ഭാവികയുടെ തൂക്കം 16 കിലോ മാത്രമാണ് ഭാവികയുടെ തൂക്കം.3000 രൂപയാണ് രമേശ് ഭായിക്ക് മാസം ലഭിക്കുന്ന ശമ്പളം. മക്കളുടെ ഭക്ഷണകാര്യങ്ങള്‍ക്ക് വേണ്ടി മാത്രം മാസം 10,000 രൂപ വരെ വേണ്ടി വരും. എത്ര കഷ്ടപ്പെട്ടും മക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന് ഈ പിതാവ് പറയുന്നു.

അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് നല്ല ചികിത്സ ലഭ്യമാക്കണമെന്നാണ് രമേശ് ഭായിയുടെ ആഗ്രഹം. ഇതിനെല്ലാം കൂടി തന്റെ വൃക്ക വിറ്റു കിട്ടുന്ന കാശ് തികയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് പറഞ്ഞു.

English summary
An impoverished father has revealed that he plans to sell his own kidney to fund life-saving treatment for his three morbidly-obese children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X