അച്ഛൻ മകളെ പീഡിപ്പിച്ചത് അഞ്ച് വർഷം !! മകൾ ഗർഭിണി ആയപ്പോൾ...
വഡോദ്ര സ്വദേശിയായ 63കാരനായ ലോറി ഡ്രൈവറാണ് അറസ്റ്റിലായത്.
വഡോദ്ര: 14 വയസ്സ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു അച്ഛന്‍ അറസ്റ്റില്‍. അച്ഛന് ഇപ്പോള്‍ 63 വയസ്സുണ്ട്. പെണ്‍കുട്ടിയ്ക്ക് 19 വയസ്സും. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് അച്ഛന്‍ 5 വര്‍ഷമായി പീഡിപ്പിയ്ക്കുകയായിരുന്നെന്ന കാര്യം പുറംലോകം അറിയുന്നത്.

വഡോദ്ര സ്വദേശിയായ 63കാരനായ ലോറി ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ 5 വര്‍ഷമായി സ്വന്തം മകളെ പീഡിപ്പിയ്ക്കുന്നു.

കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നത്. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അമ്മയും മറ്റ് ബന്ധുക്കളും അറിയുന്നത്.

അച്ഛനാണ് തന്നെ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. പതിനാലാം വയസ്സ് മുതല്‍ അച്ഛന് പീഡിപ്പിയ്ക്കുന്നുണ്ട്. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

ഗര്‍ഭിണിയായപ്പോള്‍ അച്ഛനോട് പറഞ്ഞു. എന്നാല്‍ ഈ വിവരം ആരോടും പറയരുതെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications