മാതാപിതാക്കളെ തൂക്കിക്കൊല്ലണമെന്ന് 12 വയസുകാരി! അച്ഛൻ പീഡിപ്പിക്കുമ്പോൾ അമ്മയും... ക്രൂരത...

  • Posted By: Desk
Subscribe to Oneindia Malayalam

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെയും പീഡനത്തിന് കൂട്ടുനിന്ന അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഓർച്ച റോഡിലാണ് സംഭവം.

ആകാശവണ്ടിക്കും ആനവണ്ടിയുടെ ഗതി! കൊച്ചി മെട്രോ കോടികൾ നഷ്ടത്തിൽ, ആളും കയറുന്നില്ല...

ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...

12 വയസുകാരിയായ പെൺകുട്ടിയെ പിതാവ് അഞ്ചു വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് ഏഴ് വയസുള്ളപ്പോഴാണ് പീഡനം ആരംഭിക്കുന്നത്. മകളെ പീഡിപ്പിക്കാനായി അമ്മയും കൂട്ടുനിന്നെന്നാണ് പരാതിയിൽ പറയുന്നത്.

ക്രൂരമായ പീഡനം...

ക്രൂരമായ പീഡനം...

മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് 12വയസുകാരിയെ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. അഞ്ചു വർഷമായി തുടർന്നുവന്നിരുന്ന പീഡനത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പെൺകുട്ടി പുറത്തുപറഞ്ഞത്.

 വീട്ടിൽ നിന്നും ഇറങ്ങിയോടി...

വീട്ടിൽ നിന്നും ഇറങ്ങിയോടി...

ഏഴു വയസ് പ്രായമുള്ളപ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനിരയാകുന്നത്. തുടർന്നങ്ങോട്ട് തുടർച്ചയായി പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ പരാതി. അച്ഛന്റെ ക്രൂരതയ്ക്ക് അമ്മ പിന്തുണ നൽകിയിരുന്നതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

അമ്മാവന്റെ വീട്ടിലേക്ക്...

അമ്മാവന്റെ വീട്ടിലേക്ക്...

അച്ഛൻ പീഡിപ്പിക്കുന്ന സമയത്ത് അമ്മയും മുറിയിലുണ്ടാകുമെന്നും, സംഭവമറിഞ്ഞ സഹോദരൻ ഇതിനെതിരെ പ്രതികരിച്ചെങ്കിലും അച്ഛൻ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്.

അച്ഛനെയും അമ്മയെയും തൂക്കിക്കൊല്ലണം...

അച്ഛനെയും അമ്മയെയും തൂക്കിക്കൊല്ലണം...

വീട് വിട്ടിറങ്ങിയ പെൺകുട്ടി അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. തുടർന്ന് അഞ്ചു വർഷമായി താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് അമ്മാവനോട് പറഞ്ഞു. പിന്നീട് അമ്മാവൻ തന്നെയാണ് പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയത്. അച്ഛനെയും അമ്മയെയും തൂക്കിക്കൊല്ലണമെന്നാണ് പെൺകുട്ടി പോലീസിനോട് ആവശ്യപ്പെട്ടത്.

കസ്റ്റഡി..

കസ്റ്റഡി..

12 വയസുകാരിയുടെ പരാതിയിൽ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു. പെൺകുട്ടി നിലവിൽ അമ്മാവനോടൊപ്പമാണ് താമസിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
father rapes 12 year old daughter with mothers consent.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്