കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളെടുത്തവന്‍ വാളാല്‍! കര്‍ണാടകത്തില്‍ യെദ്യൂരപ്പയ്ക്കെതിരെ ബിജെപി നേതാക്കള്‍!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
യെദ്യൂരപ്പയ്ക്കെതിരെ BJP നേതാക്കള്‍

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ഏഴ് മാസമായി ബിജെപി. എംഎല്‍എമാര്‍ക്ക് പണവും പദവിയും വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഭരണം വീണ്ടും കൈക്കലാക്കണം ഇത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. നഷ്ടപ്പെട്ട മുഖ്യമന്ത്രി പദം കൈക്കലാക്കാനായി ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ബിജെപി നേതാവ് യെദ്യൂരപ്പയും.

എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യെദ്യൂരപ്പയുടെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കള്‍. യെഡ്ഡിയുടെ മകന്‍ വിജയേന്ദ്രയെ ലോക്സഭയിലേക്ക് കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരേയും ബിജെപിയില്‍ നേതാക്കള്‍ വാളെടുത്തു തുടങ്ങി.

 കോടികള്‍ വാഗ്ദാനം

കോടികള്‍ വാഗ്ദാനം

കര്‍ണാടകത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു മുന്‍ മുഖ്യന്‍ കൂടിയായ ബിഎസ് യെദ്യൂരപ്പ. കോടികള്‍ വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനും അതുവഴി അധികാരം കൈക്കലാക്കാനുമായിരുന്നു പദ്ധതി.

 കൂറുമാറാന്‍

കൂറുമാറാന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ നീക്കങ്ങള്‍ വീണ്ടും ശക്തി കൂടി. അതൃപ്തരായ ഭരണപക്ഷ എംഎല്‍എമാരെ യെദ്യൂരപ്പ തന്നെ വലയിലാക്കി റിസോര്‍ട്ടിലേക്ക് മാറ്റിയതായും ആരോപണം ഉയര്‍ന്നു. കൂറുമാറാനയി 18 എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പ 200 കോടി വാഗ്ദാനം ചെയ്തെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ഭരണ പക്ഷം യെഡ്ഡിയുടെ ഓരോ നീക്കങ്ങളേയും തന്ത്രപരമായി തന്നെ പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ യെദ്യൂരപ്പയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

 ലോക്സഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്

സര്‍ക്കാരിനെ താഴെയിറക്കി മുഖ്യമന്ത്രിയാകാന്‍ മാത്രമാണ് യെദ്യൂരപ്പ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ചില ബിജെപി നേതാക്കള്‍ രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിട്ട് പോലും യെദ്യൂരപ്പ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി.

 തിരിച്ചടി നല്‍കും

തിരിച്ചടി നല്‍കും

യെദ്യൂരപ്പയുടെ മുഖ്യമന്ത്രി മോഹം ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യെദ്യൂരപ്പ ബിജെപിയുടെ അധ്യക്ഷനാകാന്‍ തന്നെ യോഗ്യനല്ലെന്നാണ് നേതാക്കള്‍ വാദിക്കുന്നത്.

 നേതാക്കളെ ഒഴിവാക്കി

നേതാക്കളെ ഒഴിവാക്കി

അടുപ്പക്കാരും മുതിര്‍ന്ന ബിജെപി നേതാക്കളുമായ ആര്‍ അശോകുമായും ബസവനരാജ ബമ്മയ്യയുമായും യെദ്യൂരപ്പ ഇപ്പോള്‍ ഉടക്കിലാണ്. മുഖ്യമന്ത്രിയാകാനുള്ള യെഡ്ഡിയുടെ നീക്കത്തിനെതിരെ ഇവര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 രാഷ്ട്രീയ പിന്‍ഗാമി

രാഷ്ട്രീയ പിന്‍ഗാമി

മകന്‍ വിജേന്ദ്രയെ തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവരാനുള്ള യെദ്യൂരപ്പയുടെ നീക്കത്തിനെതിരേയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിജയേന്ദ്രയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ യെദ്യൂരപ്പ നടത്തുന്നുണ്ട്.

 തീവ്ര ശ്രമം

തീവ്ര ശ്രമം

ഷിവമോഗയില്‍ നിന്ന് വിജയേന്ദ്രയെ മത്സരിപ്പിക്കാണ് പദ്ധതി.എന്നാല്‍ മകനെ കെട്ടിയിറക്കാനുള്ള തിരുമാനത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബാലകൃഷ്ണ ജാര്‍ഖിഹോളിയുടെ സഹായത്തോടെ ഭരണപക്ഷ എംഎല്‍എമാരെ ചാക്കിടാനുള്ള തീവ്ര ശ്രമത്തിലാണ് വിജയേന്ദ്ര.

 ക്രെഡിറ്റ് നേടാന്‍

ക്രെഡിറ്റ് നേടാന്‍

എംഎല്‍എമാരെ ചാക്കിട്ട് രാജിവെപ്പിച്ചാല്‍ ബിജെപിക്ക് അധികാരത്തില്‍ ഏറാന്‍ സാധിക്കും. അത്തരത്തില്‍ ക്രെഡിറ്റ് നേടിയെടുത്താന്‍ ഷിവമോഗയില്‍ പാര്‍ട്ടി തന്നെ തനിക്ക് സ്ഥാനാര്‍ത്ഥിത്വം വെച്ച് നീട്ടുമെന്നും വിജയേന്ദ്ര കണക്കാക്കുന്നു.

 മക്കള്‍ രാഷ്ട്രീയം

മക്കള്‍ രാഷ്ട്രീയം

പാര്‍ട്ടിയുടെ സുപ്രധാന തിരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് പോലും യെദ്യൂരപ്പ പ്രധാന നേതാക്കളെ അകറ്റി നിര്‍ത്തുകയാണെന്ന വിമര്‍ശനവും നേതാക്കള്‍ ഉയര്‍ത്തുന്നണ്ട്. ദളില്‍ നടക്കുന്ന മക്കള്‍ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച ബിജെപി തന്നെ മക്കള്‍ രാഷ്ട്രീയത്തിന് കുടപിടിക്കാന്‍ കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

English summary
karnataka bjp leaders unhappy with yedyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X