കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത് : സാധ്വി പ്രാചി ആര്യ

  • By Aiswarya
Google Oneindia Malayalam News

അലിഗഡ്: വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി ആര്യ രംഗത്ത്.മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാണെന്നാണ് സാധ്വി പ്രാചി ആര്യ പരമാര്‍ശം.സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗംചെയ്ത വീര്‍സവര്‍ക്കറിനെയും ഭഗത് സിങ്ങിനെയുമാണ് അങ്ങനെ വിശേഷിപ്പിക്കേണ്ടതെന്നും അലിഗഢില്‍ വിശ്വഹിന്ദുപരിഷത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് സാധ്വിയുടെവിവാദ പരമാര്‍ശം.

ഹിന്ദു രാഷ്ട്രമായ ഇന്ത്യയില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണെന്നും ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിക്കാന്‍ വിഎച്ച്പി വേണ്ടതെല്ലാം ചെയ്യുമെന്നും സാധ്വി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്കും

sadhviprachi

ബിജെപി എംപി സാക്ഷിമഹാരാജനും തനിക്കും ഇത് സംബധിച്ച് ഭീഷിണികളുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരിക്കലും ഭയന്ന് പിന്മാറില്ലെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനുമുമ്പ് മതംമാറ്റിയ 15 കോടി ഹിന്ദുക്കളെയും തിരിച്ചുകൊണ്ടുവരുംവരെഘര്‍വാപസി തുടരുമെന്ന് പ്രഖ്യാപിച്ച സാധ്വി, അലിഗഢിനെ 'ഹരിഗഢ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അറിയിച്ചു. ബിജെപി ലോക്‌സഭാംഗം സതീഷ് ഗൗതം അലിഗഢ് മേയര്‍ ശകുന്തള ഭാരതിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

English summary
"The title of the Father of Nation to Gandhi was unwarranted because the true sacrifice for attaining freedom was carried out by others,"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X