ശിവരാജ് സിംഗ് ചൗഹാൻ പ്രസംഗിക്കുന്നതിനിടെ കുഞ്ഞിനെ വേദയിലേക്കെറിഞ്ഞ് പിതാവ്, കാര്യമറിഞ്ഞപ്പോൾ സഹായം
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സാഗറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു തൊഴിലാളി തന്റെ കുഞ്ഞിനെ ദേവിയിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. തന്റെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് തൊഴിലാളിയായ മുകേഷ് പാട്ടീൽ
കുഞ്ഞിനെ എറിഞ്ഞത്.
ഇദ്ദേഹത്തിന്റെ പ്രവൃത്തിയിൽ എല്ലാവരും ഞെട്ടിപ്പോയി, മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടു. ആൾക്കൂട്ടത്തിൽ നിന്ന് വേദയിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. കുഞ്ഞ് ഡയസിന്റെ ഒരടി അകലെ വീണു. സുരക്ഷ ഉദ്യോഗസ്ഥർ കുഞ്ഞിനെ ഉടൻ തന്നെ അമ്മയെ ഏൽപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെ എന്താണ് തൊഴിലാളിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി കേൾക്കുകയും ചെയ്തു.

തന്റെ മകന് ഹൃദയത്തിൽ ദ്വാരം ഉണ്ടെന്നും ചികിത്സ തനിക്ക് താങ്ങാനകുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് കാര്യം പറഞ്ഞു. അദ്ദേഹം കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ കേസ് മുഖ്യമന്ത്രി ഭവനിലേക്ക് അയക്കാൻ കളക്ടർ ദീപക് ആര്യനെ ചുമതപ്പെടുത്തി.
സാഗറിലെ കെസ്‌ലി തഹസിൽ സഹജ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് മുകേഷ് പട്ടേൽ. ഭാര്യ നേഹയ്ക്കും ഒരു വയസ്സുള്ള മകനുമൊപ്പമാണ് ഇയാൾ താമസിക്കുന്നത്. തന്റെ മകന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ഹൃദയത്തിൽ ഒരു ദ്വാരം ഡോക്ടർമാർ കണ്ടെത്തിയതായി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാൻ ആവാഞ്ഞിട്ടും മകന്റെ ചികിത്സയ്ക്കായി ഇതുവരെ നാല് ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. കുട്ടിക്ക് ഇപ്പോൾ ഒരു വയസ്സുണ്ടെന്നും ഡോക്ടർ സർജറി ചെയ്യാൻ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
3.50 ലക്ഷം രൂപ ചെലവ് വരുമെന്ന് അവർ പറഞ്ഞു. ഇത്രയും വലിയ തുക ഞങ്ങൾക്ക് ശേഖരിക്കാൻ കഴിയില്ലസ ഞങ്ങളുടെ കുട്ടിയെ ചികിത്സിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ആരും സഹായിക്കാനില്ലെന്നും മുഖ്യമന്ത്രി ചൗഹാനിൽ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുകേഷ് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയെ കാണാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും അദ്ദേഹകത്തിന്റെ അടുത്തെത്താൻ പോലീസുകാർ തങ്ങളെ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കുട്ടിയെ സ്റ്റേജിലേക്കെറിഞ്ഞതെന്നും ഇപ്പോൾ ഇപ്പോൾ ഉദ്യോഗസ്ഥർ കാര്യം ശ്രദ്ധിച്ചു. നാളെ മുഖ്യമന്ത്രിയെ കാണാൻ വരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു," മുകേഷ് പറഞ്ഞു.












Click it and Unblock the Notifications