കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് നന്ദി; ഫാ. ടോം ഉഴുന്നാലിൻ സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചു

ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു,

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. സുഷമ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ മോചനത്തിനായി പ്രയത്‌നിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ടോം ഉഴുന്നാല്‍ നന്ദിയറിയിച്ചതായി സുഷമ ട്വീറ്റ് ചെയ്തതു.

 ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ; ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്ത്? ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ; ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്ത്?

തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യക്കാരോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തിയതായി സുഷമ പറഞ്ഞു. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു.

sushamma

ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ എന്ന സലേഷ്യന്‍ വൈദികനെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മോചിനം ലഭിച്ചത്. മോചന ദ്രവ്യം നൽകാതെയാണ് സർക്കാർ ഫാദറിനെ മോചിപ്പിച്ചത് ഒമനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്.

English summary
father tom uzhunal talked to sushama swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X