ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയെ കാണും
ദില്ലി: യമനില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക്. വത്തിക്കാനിലുള്ള അദ്ദേഹം വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് പുറപ്പെടും. ദില്ലിയിലെത്തുന്ന ഫാദര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ചര്‍ച്ച നടത്തും.

ബിഷപ്പ് ഹൗസിലെത്തുന്ന ഫാദര്‍ ടോം വൈകീട്ട് നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെയുള്ള വൈദികരുമായി ചര്‍ച്ച നടത്തും. സിബിസിഐ ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളെ കാണും. അതിന് മുമ്പാണ് മോദിയുമായുള്ള കൂടിക്കാഴ്ച.
ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ നടക്കുന്ന പ്രത്യേക കുര്‍ബാനയിലാണ് ഫാദര്‍ ടോം പങ്കെടുക്കുക. 29ന് ബംഗളൂരുവിലേക്ക് പോകും. അവിടെ രണ്ടുദിവസം തങ്ങും. പിന്നീടാണ് കേരളത്തിലെത്തുക.
ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ മാസം 12നാണ് ഫാദര്‍ ടോം മോചിതനായത്. യമനില്‍ നിന്ന് മസ്‌കത്തിലെത്തിച്ച ഫാദറിനെ പിന്നീട് വത്തിക്കാനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
യമനില്‍ നിന്നു 2016ലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യം ഭീകരര്‍ ചോദിച്ചിരുന്നു. പക്ഷേ, അത് നല്‍കിയാണോ മോചിപ്പിച്ചത് എന്ന് വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. ഒമാന്‍ സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നു.












Click it and Unblock the Notifications