• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവരെനിക്ക് മൂത്ത സഹോദരിയെപ്പോലെ: സുഷമ സ്വരാജിന്റെ ഓര്‍മകളില്‍ ഫാ. ടോം ഉഴുന്നാലില്‍

ദില്ലി: മരണമടഞ്ഞ മുന്‍ ഇന്ത്യന്‍ വിദേശരാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജിന്റെ ഓര്‍മയില്‍ ഫാ ടോം ഉഴുന്നാലില്‍. തനിക്ക് മുതിര്‍ന്ന സഹോദരിയെപ്പോലെയായിരുന്നു സുഷമാ സ്വരാജെന്നാണ് ഉഴുന്നാലിലിന്റെ പ്രതികരണം. 2016ല്‍ യെമനില്‍ നിന്ന് ഐസിസ് ഭീകരര്‍ തടവിലാക്കിയ കാത്തലിക് വൈദികന്‍ ടോം ഉഴുന്നാലിലിനെ 2017 സെപ്തംബര്‍ 13നാണ് മോചിപ്പിച്ചത്. മലയാളിയായ ഫാദര്‍ ടോം ബുധനാഴ്ച വൈകിട്ടാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

10 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശ്രമം; സ്പീക്കറെ കാണും, കൂടുവിട്ടവര്‍ക്ക് 'ശിക്ഷ'

സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ ഏറെ വേദനിക്കുന്നുവെന്നും അവരുടെ ആത്മാവിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ നിന്ന് ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു പ്രതികരണം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ദില്ലി എയിംസില്‍ വെച്ചാമ് സുഷമാ സ്വരാജിന്റെ മരണം സംഭവിക്കുന്നത്. നേരത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ സുഷമ സ്വരാജ് ആരോഗ്യകാരണങ്ങളാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.

 ഓര്‍മകള്‍ പിറകിലേക്ക്

ഓര്‍മകള്‍ പിറകിലേക്ക്

എന്റെ ഓര്‍മകള്‍ എത്തിനില്‍ക്കുന്നത് ഐസിസ് തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് 2017 സെപ്തംബര്‍ 13ന് അവരോട് സംസാരിച്ചതിലാണ്. അവരുടെ എന്നോടുള്ള സംസാരം മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായിരുന്നില്ല. എനിക്ക് തോന്നിയത് ഒരു മൂത്ത സഹോദരി എന്നോട് സംസാരിക്കുന്നതുപോലെയാണ്. സംഭാഷണത്തിന്റെ ശൈലിയും എന്നോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെയായിരുന്നുവെന്നും ഉഴുന്നാലില്‍ കൂട്ടിച്ചേര്‍ത്തു.

 യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

2010ല്‍ യെമനിലെത്തിയ ടോമിനെ യെമനിലെ സിവില്‍ വാറിനിടെയാണ് ഏഡനിലെ വൃദ്ധസദനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നത്. യെമനിലെ മന്‍സൂര്‍ ഹാദി ഭരണകൂടം കരുതുന്നത് ഐസിസ് ഭീകരരാണ് 16 അന്തേവാസികളെയും കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ ഉഴുന്നാലിലിനെ 18 മാസം തടങ്കലില്‍ വെച്ച ശേഷം മോചിപ്പിക്കുകയായിരുന്നു.

 സുഷമാ സ്വരാജിന്റെ പ്രഖ്യാപനം

സുഷമാ സ്വരാജിന്റെ പ്രഖ്യാപനം

ഐസിസ് ഭീകരര്‍ ബന്ദിയാക്കിയ ഫാം ടോം ഉഴുന്നാലിനെ മോചിപ്പിച്ച വിവരം സുഷമാ സ്വരാജ്

ട്വിറ്ററില്‍ സ്ഥിരീകരിച്ചത്. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും ട്വിറ്ററില്‍ കുറിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രാലയവും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദുമാണ് മോചനത്തിന് നിര്‍ണായക പങ്ക് വഹിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യാ ഗവണ്‍മെന്റും നിരന്തരം വിഷയത്തില്‍ ഇടപെട്ടിരുന്നു. മോചനത്തിന് ശേഷം ദില്ലിയിലെത്തിയ ഉഴുന്നാലില്‍ പ്രധാമന്ത്രിയെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും കണ്ടിരുന്നു.

 എന്ത് സംഭവിച്ചെന്ന് അറിയില്ല

എന്ത് സംഭവിച്ചെന്ന് അറിയില്ല

എന്നെ സ്നേഹത്തോടെ സ്വാഗതം ചെയ്ത അവര്‍ ആരോഗ്യ നില വേഗത്തില്‍ മെച്ചപ്പെടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാന്‍ പുറത്ത് വന്നതിന് ശേഷം എന്തു സംഭവിച്ചുവെന്നോ അവര്‍ എന്താണ് പറഞ്ഞതെന്നോ എനിക്ക് മനസ്സിലായില്ല. അവരുടെ പദവിയോട് എനിക്ക് നന്ദി പറയാന്‍ തോന്നി. എന്നെ തടവില്‍ നിന്ന് മോചിപ്പിച്ചതില്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ഉഴുന്നാലില്‍ വ്യക്തമാക്കി.

English summary
Father Tom Uzhunnalil remembers Sushama Swaraj,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X