കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സഹപാഠികൾക്കും പങ്ക്, മാനസികമായി പീഡിപ്പിച്ചു, ആരോപണവുമായി പിതാവ്

Google Oneindia Malayalam News

ദില്ലി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കെതിരെ ആരോപണവുമായി അച്ഛന്‍ ലത്തീഫ് രംഗത്ത്. ക്ലാസ്സിലുളളവര്‍ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ലത്തീഫ് ആരോപിക്കുന്നത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് ഫാത്തിമ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം നടത്തുമെന്നും ലത്തീഫ് ദില്ലിയില്‍ പറഞ്ഞു.

ലത്തീഫും കുടുംബവും ഇന്ന് പ്രധാനനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൊല്ലം എംപി എംകെ പ്രേമചന്ദ്രനും ഇവര്‍ക്കൊപ്പമുണ്ടായേക്കും. കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ലത്തീഫ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

fathima

കേസില്‍ തെളിവ് നിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ലത്തീഫ് ആരോപിക്കുന്നത്. മാത്രമല്ല ഫാത്തിമയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അടക്കം അന്വേഷണ പരിധിയില്‍ വരണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെടുന്നു. 25 ദിവസമായി തന്റെ മകള്‍ മരണപ്പെട്ടിട്ട്. എന്നാല്‍ മകള്‍ എങ്ങനെയാണ് മരിച്ചത് എന്ന് അറിയാന്‍ പോലും സാധിക്കാത്ത ഹതഭാഗ്യനായ ഒരു അച്ഛനാണ് താനെന്ന് ലത്തീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷിക്കുന്നത്. ഐഐടി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതി വെച്ചിരുന്നു. ഫോണില്‍ സ്‌ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ സുദര്‍ശന്‍ പത്മനാഭനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നവംബര്‍ 9നാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Fathima Latheef death: Father Latheef's allegations against Fathima's classmates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X