Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാന്‍ മാസത്തില്‍ ബിക്കിനിയോ...!! യുവനടിക്ക് നേരെ തീവ്രഇസ്ലാമിസ്റ്റുകളുടെ ആക്രമണം...!!

അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗലിലെ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ തീവ്ര ഇസ്ലാം മതവാദികളുടെ കടന്നാക്രമണം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിലാണ് സന ആക്രമിക്കപ്പെടുന്നത്. സനയുടെ വേഷമാണ് ഇസ്ലമിസ്റ്റുകള്‍ക്ക് അത്ര പിടിക്കാതെ പോയത്.

നടിക്ക് വിമർശനം

നടിക്ക് വിമർശനം

ബിക്കിനി ധരിച്ച് കടപ്പുറത്ത് കസേരയില്‍ ഇരിക്കുന്ന തന്റെ ചിത്രം സന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ചിത്രത്തിന് താഴെ നിരവധി സദാചാരവാദികള്‍ ഉപദേശവും തെറിവിളി കമന്റുകളുമായി എത്തി.

റംസാൻ മാസത്തിൽ ബിക്കിനി

റംസാൻ മാസത്തിൽ ബിക്കിനി

റംസാന്‍ മാസത്തില്‍ മുസ്ലിം ആയ സന സ്ലിം സ്യൂട്ട് ധരിച്ചതാണ് അവര്‍ക്ക് ദഹിക്കാതെ പോയത്. വിശുദ്ധ റംസാന്‍ മാസത്തിലെങ്കിലും സനയ്ക്ക് ഇത്തരം വേഷം ഒഴിവാക്കാമായിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്.

ഫോട്ടോഷൂട്ട് വിവാദം

ഫോട്ടോഷൂട്ട് വിവാദം

മാല്‍ദ്വീവ്‌സ് സന്ദര്‍ശനത്തിനിടെയുള്ളതാണ് സനയുടെ ബിക്കിനി ചിത്രം. അമീര്‍ നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലഭിനയിക്കാനാണ് സന മാല്‍ദ്വീവ്‌സിലെത്തിയിരിക്കുന്നത്.

ഫോട്ടോ പ്രതീക്ഷിച്ചില്ലെന്ന്

ഫോട്ടോ പ്രതീക്ഷിച്ചില്ലെന്ന്

ഏറെപ്പേരും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫാത്തിമ സനയെന്ന നടിയെ ഇഷ്ടമാണ്. പക്ഷേ അവരെപ്പോലൊരു നടിയില്‍ നിന്നും റംസാനിടെ ഇത്തരമൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

ലജ്ജിക്കുന്നു

ലജ്ജിക്കുന്നു

സിനിമ നടിയെന്ന നിലയില്‍ അവര്‍ എന്ത് വേഷം വേണമെങ്കിലും ധരിച്ചോട്ടെ. പക്ഷേ ഈ വിശുദ്ധമാസത്തിലെങ്കിലും അല്‍പം അന്തസ് കാട്ടാം എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ഫാത്തിമ, നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ഒരാള്‍ പറയുന്നത്.

വ്യക്തിപരമായ സ്വാതന്ത്ര്യം

വ്യക്തിപരമായ സ്വാതന്ത്ര്യം

ഫാത്തിമയെ പിന്തുണച്ചും ഒരു കൂട്ടം ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. വസ്ത്രം തിരഞ്ഞെടുക്കല്‍ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ഇവര്‍ ഫാത്തിമയ്ക്ക് തുറന്ന പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. സദാചാരവാദികളുടെ നിലപാടിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+