കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവദാന പ്രതിജ്ഞ ചെയ്ത മുസ്ലീം യുവാവിനെതിരെ ഫത്വ... പുറകെ വധഭീഷണി.. ശരീരം അല്ലാഹുവിന്‍റെ ഉപകരണം!!

  • By Desk
Google Oneindia Malayalam News

യുപി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള മദ്രസയാണ് അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. രാമാ ദന്തല്‍ കോളേജ് ഡയറക്ടറായ ഡോ അര്‍ഷദ് മന്‍സൂരിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചത്. മരണശേഷം തന്‍റെ ശരീരം മരണശേഷം ജിഎസ്വിഎം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക് പഠിക്കാന്‍ വിട്ടുനല്‍കുമെന്നായിരുന്നു മന്‍സൂരിന്‍റെ പ്രതിജ്ഞ.

'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

Human oragan

കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിന് വേണ്ടി താന്‍ അടക്കമുള്ള അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ശരീരം മരണശേഷം വിട്ടുനല്‍കാമെന്നും രോഗികള്‍ക്ക് ആവശ്യമാണങ്കെലില്‍ അവയവങ്ങള്‍ നല്‍കാമെന്നുമായിരുന്നു ഡോ മന്‍സൂരിയുടെ പ്രതിജ്ഞ. സഹജീവികളെ സഹായിക്കണമെന്നാണ് എല്ലാ മതഗ്കന്ഥങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതെന്നും മന്‍സൂരി പറഞ്ഞു. എന്നാല്‍ മന്‍സൂരിയുടെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയ എഹ്സാനുല്‍ മദ്രസ മനുഷ്യ ശരീരം അല്ലാഹുവിന്‍റെ ഉപകരണമാണെന്നും ഇത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യരുതെന്നും വ്യക്തമാക്കി.

muslims

മനുഷ്യര്‍ക്ക് സ്വന്തമായുള്ളത് എന്താണോ അത് മാത്രമേ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ പറ്റൂ. മരണത്തിന് മുന്‍പും മരണശേഷവും മനുഷ്യ ശരീരം അല്ലാഹുവിന് അര്‍ഹതപ്പെട്ടതാണ്. മരണശേഷം മതാചാര പ്രകാരം ശരീരം സംസ്കരിക്കണമെന്നാണ് ഇസ്ലാം വ്യക്തമാക്കിയിട്ടുള്ളതെന്നും മദ്രസ ഭാരവാഹികള്‍ വ്യക്തമാക്കി. ശരീരം ദാനം ചെയ്യുന്നത് മുസ്ലീം വിശ്വാസത്തിന് എതിരാണ്. ഇതാണ് ശരീയത്ത് നിയമം. മുസ്ലീങ്ങള്‍ക്ക് ഇതിനെ തള്ളാന്‍ കഴിയില്ലെന്നും മദ്രസ വ്യക്തമാക്കി.

muslim2

പ്രതിജ്ഞയ്ക്ക് ശേഷം നിരവധി പേരാണ് മന്‍സൂരിക്ക് നേരെ വധഭീഷണി മുഴക്കി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൗലവികള്‍ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. തന്‍റെ തിരുമാനത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ല. തനിക്ക് നേരെ വരുന്ന വധഭീഷണികള്‍ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡോ മന്‍സൂരി വ്യക്തമാക്കി.

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

English summary
terming organ donation as illegal and un-Islamic, a madrasa in Uttar Pradesh's Kanpur has issued a fatwa against a Muslim man after he pledged to donate his organs to people in need.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X