കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി മാറി വിവാഹം പാടില്ല: അവിവാഹിതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ദന്തേവാഡയില്‍ ഫത് വ

  • By Desk
Google Oneindia Malayalam News

ഗുജറാത്ത്: ഗുജറാത്തിലെ ദന്തേവാദയിലുളള പന്ത്രണ്ട് ഗ്രാമങ്ങളിലെ താക്കൂര്‍ സമുദായമാണ് ജാതിമാറി വിവാഹം കഴിക്കുന്നത് കുറ്റമാണെന്ന സ്വയം പ്രഖ്യാപിത ജാതി നിയമം അടിച്ചേല്‍പ്പിക്കുന്നത്. സമുദായത്തിലെ അവിവാഹിതരായ പെണ്‍കുട്ടികള്‍ മൈബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിരോധന പ്രമേയവും അവര്‍ അംഗീകരിച്ചു. ദന്തേവാദ ഉള്‍പ്പെടുന്ന വനസ്‌കന്ത ജില്ലയില്‍ അടുത്തിടെ ജാതിക്ക് പുറത്തുളള വിവാഹങ്ങള്‍ നടന്നതാണ് പുതിയ തീരുമാനത്തിന് കാരണം. ശിക്ഷ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ജാതി മാറി വിവാഹം കഴിക്കാന്‍ ധൈര്യം കാട്ടുന്ന ആണ്‍കുട്ടികളെയും ശിക്ഷിക്കാനുളള തീരുമാനം അംഗീകരിക്കപ്പെട്ടു.

ഇന്ത്യന്‍ ചാരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളുംഇന്ത്യന്‍ ചാരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളും

ഏതെങ്കിലുമൊരു പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചാല്‍ കുടുംബം 1.5 ലക്ഷം രൂപ, ശിക്ഷയായി പിഴ പണം നല്‍കേണ്ടി വരിക. ഇനി താക്കൂര്‍ വിഭാഗത്തിലെ ആണ്‍കുട്ടിയാണ് പുറം ജാതിയില്‍ നിന്നും വിവാഹം കഴിക്കുന്നതെങ്കില്‍, നല്‍കേണ്ടി വരിക 2 ലക്ഷം രൂപ. ജൂലൈ 14 നാണ് പന്ത്രണ്ട് ഗ്രാമങ്ങളില്‍ നിന്നുളള 800 ഓളം താക്കൂര്‍ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് അവര്‍, ഒമ്പത് പോയിന്റുകളുളള പ്രമേയം അംഗീകരിച്ചു. എല്ലാവര്‍ക്കും നിയമം ബാധകമാണെന്നും അനുസരികക്കാന്‍ ബാധ്യസ്ഥരാണെന്നും കര്‍ശ്ശന നിര്‍ദ്ദേശം ഉണ്ടായി. ലംഘിക്കുന്നവര്‍ കുറ്റവാളികളായി കണക്കാക്കപ്പെടുമെന്നും അവരെ താക്കൂര്‍ സമൂഹം ശിക്ഷിക്കുമെന്നും അറിയിപ്പുണ്ടായി. അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഉത്തരവാദികള്‍ രക്ഷിതാക്കളായിരിക്കും എന്നും സമുദായ കൂട്ടായ്മ തീരുമാനം എടുത്തു.

mobile1-156144

ഭരണഘടനക്ക് മുകളില്‍ സ്വന്തം നിയമങ്ങള്‍ കൊണ്ടു വരാനും, അത് അധികാരത്തിലൂടെയും സംഘടനാ ശേഷിയിലൂടെയും അടിച്ചേല്‍പ്പിക്കാനും കഴിയുന്നു എന്നതാണ് താക്കൂര്‍ സമുദായം മുന്നോട്ട് വെക്കുന്ന പുതിയ നിയമം വ്യക്തമാക്കുന്നത്. എന്നാല്‍ ജനപ്രതിനിധികള്‍ പോലും ഇത്തരം തീരുമാനങ്ങളെ പിന്തുണക്കുന്നു എന്നതാണ് വാസ്തവം. വാവ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ ജെനി ബെന്‍ നാഗാജി, താക്കൂര്‍ സമുദായ അംഗമാണ്. അവര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗവും, ജാതി മാറിയുളള വിവാഹവും നിരോധിച്ച താക്കൂര്‍ സംഘ തീരുമാനത്തെ പിന്തണക്കുന്നതായും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ക്ക് അറുതി വരുത്തണം എന്നതാണ് ബെന്‍ അഭിപ്രായപ്പെടുന്നത്. പെണ്‍മക്കള്‍ അന്യജാതിക്കാരുടെ ഒപ്പം ഓടിപ്പോയതില്‍ വിഷമിക്കുന്ന ധാരാളം രക്ഷിതാക്കള്‍ അവരുടെ ദുരിതങ്ങള്‍ ദിവസവും ഫോണിലൂടെ പറയാറുണ്ടെന്നതാണ് കാരണം. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പത്തോളം കുട്ടികളാണ് കനാലില്‍ ചാടിയും ആത്മഹത്യ ചെയ്തും ജീവിതം അവസാനിപ്പിച്ചത്, ബെന്‍ തന്റെ ഭാഗം ന്യായീകരിച്ചു.

പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ മെബൈല്‍ നിരോധനം എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ ഉയര്‍ന്നു. മറുപടിയായി ബെന്‍ പറഞ്ഞത് അവര്‍ (ആണ്‍കുട്ടികള്‍) സ്വാഭാവികമായും നിയന്ത്രിക്കും എന്നാണ്. പെണ്‍കുട്ടികള്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് ഉണ്ടാവുക എന്നതിനാല്‍ അവരെ നിയന്ത്രിക്കുക എളുപ്പമാണ്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയായ കാര്യമാണെന്നും അവര്‍ പറയുന്നു.

English summary
Fatwa bans mobile use of girls before marriage, and Inter caste marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X