ഷേവ് ചെയ്യാന്‍ പാടില്ലെന്ന് ഫത്വ; മുസ്ലിങ്ങള്‍ ഇനി എന്ത് ചെയ്യും?
ലഖ്നൊ: മുസ്ലിങ്ങള്‍ ഷേവ് ചെയ്യാന്‍ പാടില്ല എന്ന് ഫത്വ വന്നാല്‍ എന്താണ് ചെയ്യുക. ശരി, മുസ്ലിങ്ങള്‍ സ്വന്തം താടിയും മീശയും വടിക്കുന്നില്ല, ട്രിം ചെയ്തോളാം എന്ന് വെക്കാം. എന്നാല്‍ മുസ്ലിങ്ങളായ ബാര്‍ബര്‍മാര്‍ ഷേവ് ചെയ്യാന്‍ പാടില്ല എന്നാണ് ഫത്വ എങ്കിലോ, ചുറ്റിപ്പോകുകയല്ലേ ഉള്ളൂ. ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരിലെ ദേവ്ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്വയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.
സ്വന്തമായി ഷേവ് ചെയ്യുന്നത് മാത്രമല്ല മറ്റുള്ളവര്‍ക്ക് ഷേവ് ചെയ്തുകൊടുക്കുന്നതും ഇസ്ലാമിന് നിരക്കാത്തതാണ് എന്നാണ് ഫത്വ. ഇത് പ്രകാരം ബാര്‍ബര്‍ ഷോപ്പില്‍ വരുന്ന ആളുകള്‍ക്ക് ഷേവ് ചെയ്തുകൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ബാര്‍ബര്‍മാര്‍. അന്യമതത്തില്‍പ്പെട്ടവര്‍ക്ക് പോലും ഷേവ് ചെയ്തുകൊടുക്കാന്‍ പാടില്ലത്രെ.

അനിസ്ലാമികമായത് കൊണ്ട് തന്നെ ബാര്‍ബര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിങ്ങള്‍ ജോലി ഉടന്‍ മാറണമെന്നും ഫത്വ പറയുന്നു. അല്ല ആരെങ്കിലും ഇതേ തൊഴിലില്‍ തുടരുകയാണെങ്കില്‍ ഫത്വ കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. മാത്രമല്ല, ഇവിടെ ഷേവ് ചെയ്യുന്നതല്ല എന്ന ബോര്‍ഡും സ്ഥാപിക്കണം എന്നാണ് മുസ്ലിം പണ്ഡിതസഭയുടെ നിര്‍ദേശം.
ക്ലീന്‍ ഷേവ് ചെയ്യുന്നതാണ് വിലക്കിയിരിക്കുന്നത്. എന്നാല്‍ താടി മുറിക്കുന്നതിനോ ട്രിം ചെയ്യുന്നതിനോ വിലക്കില്ല. സഹറന്‍പൂരിലെ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പ്രകാരം ഫാഖ്റുല്‍ ഇസ്ലാം, വഖാര്‍ അലി, സൈന്‍ ഉല് ഖ്വാസ്മി എന്നിവരാണ് ഫത്വ പുറപ്പെടുവിച്ചത്. എന്തായാലും തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ഫത്വ കിട്ടിയിട്ടില്ല, കിട്ടുമ്പോള്‍ നോക്കാം എന്നാണ് പ്രദേശത്തെ മുസ്ലിം ബാര്‍ബര്‍മാര്‍ പ്രതികരിക്കുന്നത്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications