കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷേവ് ചെയ്യാന്‍ പാടില്ലെന്ന് ഫത്‌വ; മുസ്ലിങ്ങള്‍ ഇനി എന്ത് ചെയ്യും?

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: മുസ്ലിങ്ങള്‍ ഷേവ് ചെയ്യാന്‍ പാടില്ല എന്ന് ഫത്‌വ വന്നാല്‍ എന്താണ് ചെയ്യുക. ശരി, മുസ്ലിങ്ങള്‍ സ്വന്തം താടിയും മീശയും വടിക്കുന്നില്ല, ട്രിം ചെയ്‌തോളാം എന്ന് വെക്കാം. എന്നാല്‍ മുസ്ലിങ്ങളായ ബാര്‍ബര്‍മാര്‍ ഷേവ് ചെയ്യാന്‍ പാടില്ല എന്നാണ് ഫത്‌വ എങ്കിലോ, ചുറ്റിപ്പോകുകയല്ലേ ഉള്ളൂ. ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരിലെ ദേവ്ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്‌വയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.

സ്വന്തമായി ഷേവ് ചെയ്യുന്നത് മാത്രമല്ല മറ്റുള്ളവര്‍ക്ക് ഷേവ് ചെയ്തുകൊടുക്കുന്നതും ഇസ്ലാമിന് നിരക്കാത്തതാണ് എന്നാണ് ഫത്‌വ. ഇത് പ്രകാരം ബാര്‍ബര്‍ ഷോപ്പില്‍ വരുന്ന ആളുകള്‍ക്ക് ഷേവ് ചെയ്തുകൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ബാര്‍ബര്‍മാര്‍. അന്യമതത്തില്‍പ്പെട്ടവര്‍ക്ക് പോലും ഷേവ് ചെയ്തുകൊടുക്കാന്‍ പാടില്ലത്രെ.

shaving

അനിസ്ലാമികമായത് കൊണ്ട് തന്നെ ബാര്‍ബര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിങ്ങള്‍ ജോലി ഉടന്‍ മാറണമെന്നും ഫത്‌വ പറയുന്നു. അല്ല ആരെങ്കിലും ഇതേ തൊഴിലില്‍ തുടരുകയാണെങ്കില്‍ ഫത്‌വ കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. മാത്രമല്ല, ഇവിടെ ഷേവ് ചെയ്യുന്നതല്ല എന്ന ബോര്‍ഡും സ്ഥാപിക്കണം എന്നാണ് മുസ്ലിം പണ്ഡിതസഭയുടെ നിര്‍ദേശം.

ക്ലീന്‍ ഷേവ് ചെയ്യുന്നതാണ് വിലക്കിയിരിക്കുന്നത്. എന്നാല്‍ താടി മുറിക്കുന്നതിനോ ട്രിം ചെയ്യുന്നതിനോ വിലക്കില്ല. സഹറന്‍പൂരിലെ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പ്രകാരം ഫാഖ്‌റുല്‍ ഇസ്ലാം, വഖാര്‍ അലി, സൈന്‍ ഉല്‍ ഖ്വാസ്മി എന്നിവരാണ് ഫത്‌വ പുറപ്പെടുവിച്ചത്. എന്തായാലും തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ഫത്‌വ കിട്ടിയിട്ടില്ല, കിട്ടുമ്പോള്‍ നോക്കാം എന്നാണ് പ്രദേശത്തെ മുസ്ലിം ബാര്‍ബര്‍മാര്‍ പ്രതികരിക്കുന്നത്.

English summary
India's leading Islamic seminary isuued a fatwa says shaving un-Islamic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X