ബൈക്കിലെത്തിയ അജ്ഞാതസംഘം നടിയുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു!

മുംബൈ: പാകിസ്താന്റെ ഗ്ലാമര്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് വെളിപ്പെടുത്തിയ മോഡലും നടിയുമായ ആര്‍ഷി ഖാന്‍ വീണ്ടും പ്രശ്‌നത്തില്‍. ബൈക്കിലെത്തിയ അജ്ഞാതസംഘം മൊബൈല്‍ഫോണ്‍ തട്ടിയെടുത്തു എന്ന പരാതിയുമായിട്ടാണ് നടി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

മുംബൈയില്‍ വെച്ച് ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 55000 രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളും ഉള്ളതായാണ് സൂചന. നേരത്തെ അഫ്രീദിക്കൊപ്പം കിടക്ക പങ്കിട്ടു എന്ന് വെളിപ്പെടുത്തിയ നടി ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട് എന്നും പറഞ്ഞിരുന്നു.

ഫോണില്‍ എന്താണ് ഉള്ളത്

ഫോണില്‍ എന്താണ് ഉള്ളത്

തന്റെ സ്വാകാര്യ ഫോട്ടോയും വീഡിയോയും ഫോണില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് നടി പോലീസിനോട് പറഞ്ഞത്. അഫ്രീദിക്കൊപ്പം കിടക്ക പങ്കിട്ടതിന്റെ തെളിവുകള്‍ തന്റെ ഫോണിലാണോ സൂക്ഷിച്ചിട്ടുള്ളത് എന്ന കാര്യം നടി വിട്ടുപറഞ്ഞിട്ടില്ല.

മറ്റ് പ്രധാന വിവരങ്ങള്‍

മറ്റ് പ്രധാന വിവരങ്ങള്‍

നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം താന്‍ ഫോണിലാണ് സൂക്ഷിച്ചിട്ടുള്ളത് എന്ന് നടി പറഞ്ഞു. അത് മറ്റൊരാളുടെ പക്കലെത്തുന്നതില്‍ പ്രശ്‌നമുണ്ട്.

സംഭവം ഞായറാഴ്ച വൈകുന്നേരം

സംഭവം ഞായറാഴ്ച വൈകുന്നേരം

മുംബൈ മലഡിലുള്ള ഇന്‍ഫിനിറ്റി മാളിലേക്ക് പോകുകയായിരുന്നു നടി. ഓട്ടോറിക്ഷയില്‍ പോകവേയാണ് ബൈക്കിലെത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. വിലപിടിപ്പുള്ള ഫോണാണ് നഷ്ടപ്പെട്ടത്.

കണ്ടാല്‍ അറിയാം

കണ്ടാല്‍ അറിയാം

ഫോണില്‍ ഇ മെയില്‍ നോക്കുകയായിരുന്നു ഞാന്‍. കറുത്ത നിറമുള്ള പള്‍സറില്‍ വന്ന രണ്ടുപേരാണ് ഫോണ് തട്ടിയെടുത്തത്. പിന്‍സീറ്റിലിരുന്ന ആള്‍ ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. ഉടന്‍ ഇവര്‍ ബൈക്ക് വിട്ടുപോയി. ഇവരെ കണ്ടാല്‍ അറിയാമെന്നാണ് നടി പറയുന്നത്.

അഫ്രീദിക്കൊപ്പം സെക്‌സ്

അഫ്രീദിക്കൊപ്പം സെക്‌സ്

കഴിഞ്ഞ സെപ്തംബറിലാണ് താന്‍ അഫ്രിദിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം ആര്‍ഷി ഖാന്‍ പുറത്ത് വിട്ടത്.

നടി തുറന്നടിച്ചത് ഇങ്ങനെ

നടി തുറന്നടിച്ചത് ഇങ്ങനെ

അതെ ഞാന്‍ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണോ ആരുടെയെങ്കിലും ഒരുമിച്ച് കിടക്കാന്‍- മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു ആര്‍ഷിയുടെ ചോദ്യം.

വിവാദങ്ങളും ഫത്‌വയും

വിവാദങ്ങളും ഫത്‌വയും

മോഡലും നടിയുമായ ആര്‍ഷി ഖാന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ പാകിസ്താനില്‍ ആര്‍ഷിഖാനെതിരെ ഫത്‌വ പുറപ്പെടുവിക്കപ്പെട്ടു.

നിരാശയായി നടി

നിരാശയായി നടി

ഇന്ത്യക്കാരിയായ ആര്‍ഷി ഖാന്‍ ഫത്വയില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഫത്‌വയ്‌ക്കെതിരെ ഒരാളും സപ്പോര്‍ട്ടുമായി വന്നില്ല. ഉണരൂ പാകിസ്താന്‍ എന്ന് അഫ്രീദിയെ ടാഗ് ചെയ്ത് ആര്‍ഷി വീണ്ടും പോസ്റ്റിട്ടു.

രാധാ മായ്‌ക്കെതിരെയും

രാധാ മായ്‌ക്കെതിരെയും

വിവാദ ആള്‍ദൈവം രാധേ മായ്‌ക്കെതിരെയും ആരോപണവുമായി ആര്‍ഷി ഖാന്‍ രംഗത്ത് വന്നിരുന്നു. രാധേ മാ ഒരു സെക്‌സ് റാക്കറ്റ് നടത്തുന്നുണ്ട് എന്നും ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ വേണ്ടി തന്നെ സമീപിച്ചിരുന്നു എന്നുമാണ് ആര്‍ഷി വെളിപ്പെടുത്തിയത്.

വിവാദങ്ങള്‍ പുത്തരിയല്ല

വിവാദങ്ങള്‍ പുത്തരിയല്ല

അനാവശ്യമായി തന്നെ സ്പര്‍ശിച്ചു എന്നാരോപിച്ച് ആര്‍ഷി നിര്‍മാതാവിന്റെ കരണത്തടിച്ചിട്ടുണ്ട് മുമ്പ്. ലഖ്‌നൊവില്‍ വെച്ചായിരുന്നു ഭോജ്പൂരി നിര്‍മാതാവിനെ ആര്‍ഷി ഖാന്‍ തല്ലിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+