തകരാറുള്ള വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വെല്ലുവിളിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പണമുടക്കി. തകരാറുള്ള വോട്ടിംഗ് മെഷീനുകള്‍ ഉടന്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. 70ലധികം വോട്ടിംഗ് മെഷീനുകളാണ് തകരാറിലായിട്ടുള്ളത്. ഉത്തരാഖണ്ഡിലും യുപിയിലും നിയമസഭാ തിരഞ്ഞെടുരപ്പുകളില് ബിജെപി നേടിയ വിജയത്തിന് പിന്നില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണെന്ന് ആരോപിച്ച് പ്രതിപക്ഷം നേരത്തെയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.
ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 24000 പോളിംഗ് ബൂത്തുകളില്‍ എട്ടോളം ബൂത്തുകളിലാണ് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ അനുഭവപ്പെട്ടത്. എട്ടോളം പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ അനുഭവപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജോതിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ വോട്ടിംഗ് മെഷീനുകള്‍ കരുതിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരന്തരം പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ച വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപക തകരാറുണ്ടെന്നും തിരഞ്ഞെടുപ്പിന് വേണ്ടിയെത്തിച്ച വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്യണെമന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications