കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകരാറുള്ള വോട്ടിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വെല്ലുവിളിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പണമുടക്കി. തകരാറുള്ള വോട്ടിംഗ് മെഷീനുകള്‍ ഉടന്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 70ലധികം വോട്ടിംഗ് മെഷീനുകളാണ് തകരാറിലായിട്ടുള്ളത്. ഉത്തരാഖണ്ഡിലും യുപിയിലും നിയമസഭാ തിരഞ്ഞെടുരപ്പുകളില്‍ ബിജെപി നേടിയ വിജയത്തിന് പിന്നില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണെന്ന് ആരോപിച്ച് പ്രതിപക്ഷം നേരത്തെയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.

<strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!</strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

<strong>വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍ </strong>വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍

ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 24000 പോളിംഗ് ബൂത്തുകളില്‍ എട്ടോളം ബൂത്തുകളിലാണ് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ അനുഭവപ്പെട്ടത്. എട്ടോളം പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ അനുഭവപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജോതിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ വോട്ടിംഗ് മെഷീനുകള്‍ കരുതിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരന്തരം പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

evms7

ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ച വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപക തകരാറുണ്ടെന്നും തിരഞ്ഞെടുപ്പിന് വേണ്ടിയെത്തിച്ച വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്യണെമന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.

English summary
More than 70 Electronic Voting Machines failed to function in Gujarat, where assembly elections are being held for the first phase today. The Election Commission said the faulty machines are being replaced immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X