കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഉന്നയിച്ചത് ഗുരുതര ആരോപണം; യോഗി അന്വേഷിച്ചത് മറ്റൊരു കാര്യം, വിവാദം കൊഴുക്കുന്നു

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പിപിഇ കിറ്റ് വിവാദം. കൊറോണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ഇതിന് അവര്‍ അടിസ്ഥാനമാക്കിയത് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ രേഖകള്‍ തന്നെ. എന്നാല്‍ ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറാകാത്ത യോഗി ആദിത്യനാഥ് സര്‍ക്കാര്‍, രേഖകള്‍ ആര് ചോര്‍ത്തി നല്‍കി എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു.

p

ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോളജുകളിലേക്ക് വന്‍ തോതില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞതാണ് ഇവ എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്തു നല്‍കി. ഈ കത്ത് പ്രിയങ്ക ഗാന്ധി പരസ്യപ്പെടുത്തുകയായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും പ്രിയങ്ക യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ വകുപ്പുകള്‍ക്കിടയിലെ കത്ത് ഇടപാടുകള്‍ എങ്ങനെ ചോര്‍ന്നുവെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യോഗി സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ഉത്തരവിട്ട രേഖയും പ്രിയങ്ക ഗാന്ധി പരസ്യപ്പെടുത്തി. ഇതോടെയാണ് അഴിമതി നടത്തിയ വിഷയത്തില്‍ അന്വേഷണം നടക്കുന്നില്ലെന്നും രേഖ ചോര്‍ന്ന കാര്യമാണ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.

Recommended Video

cmsvideo
Priyanka gandhi says testing is still poor in UP | Oneindia Malayalam

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇറക്കുമതി ചെയ്ത് മെഡിക്കല്‍ കോളജുകളിലേക്ക് അയച്ച പിപിഇ കിറ്റ് ഗുണമേന്‍മ കുറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം തിരിച്ചുവിളിക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ മടക്കി വിളിക്കാന്‍ സാധിച്ചത് നേട്ടമാണ്. എന്നാല്‍ യുപി സര്‍ക്കാരിന് ഈ വിഷയത്തില്‍ യാതൊരു ഗൗരവവുമില്ലാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നു. യോഗി സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ന്ന കാര്യത്തിലാണ് ആശങ്ക- ട്വിറ്ററില്‍ പ്രിയങ്ക പറയുന്നു. വാര്‍ത്ത പുറത്തുവന്നത് നന്നായി. അല്ലെങ്കില്‍ യുപി സര്‍ക്കാര്‍ ഇതെല്ലാം രഹസ്യമാക്കി വച്ചേനെ. അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍

ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?

English summary
Faulty Kits Supplied To UP Medical Colleges; Priyanka Asked to Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X