ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹം രണ്ട് മാസത്തിനുള്ളില്‍ ഭൂമിയില്‍ പതിയ്ക്കും:ശാസ്ത്രജ്ഞര്‍ പറയുന്നത്
35000ത്തിൽപ്പരം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാനായിരുന്നു ശ്രമമെങ്കിലും ഇത് വിജയിച്ചില്ല.
ദില്ലി: വിക്ഷേപണം പരാജയപ്പെട്ട ഐആര്‍എന്‍എസ് എസ് 1 എച്ച് ഉപഗ്രഹം രണ്ട് മാസത്തിനുള്ളില്‍ പസഫിക് സമുദ്രത്തില്‍ പതിയ്ക്കുമെന്ന് ഐഎസ്ആര്‍ഒ. ഉപഗ്രഹത്തിന് പി എസ് എൽ വി സി 39 റോക്കറ്റിൽ നിന്നും വേർപെടാൻ കഴിയാതെ വന്നതാണ് പരാജയകാരണം. പിഎസ്എല്‍വി സി 39 റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ്, ടംബ്ലിംഗ് എന്നിവയാണ് രണ്ട് മാസത്തിനുള്ളില്‍ പസഫിക് സമുദ്രത്തില്‍ പതിയ്ക്കുമെന്ന് ഉന്നത ഐഎസ്ആര്‍ഒ ഉദ്യോദസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആഗസ്റ്റ് 31ന് വൈകിട്ട് 6.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ശിവനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.4 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്റെ ഓരോ ഭാഗങ്ങളും 40-60 ദിവസത്തിനുള്ളില്‍ ഭൗമോപരിതലത്തില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡില്‍ കുടുങ്ങിപ്പോയ ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഗ്രഹം ഭൂമിയില്‍ പതിയ്ക്കുന്നതിന്റെ ആഘാതത്തില്‍ പല ഭാഗങ്ങളും തീപിടിച്ച് നശിക്കുമെന്നും വലിയതോതില്‍ ചൂട് പ്രവഹിക്കുമെന്നും ഡോ. കെ ശിവന് ചൂണ്ടിക്കാണിക്കുന്നു.

1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പി എസ് എൽ വി 39 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആഗസ്റ്റ് 30ന് തന്നെ തുടങ്ങിയിരുന്നു. 35000ത്തിൽപ്പരം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയിച്ചില്ല. 250 കോടിയുടേതായിരുന്നു പദ്ധതി.
ജിപിഎസ് അധിഷ്ഠിത സേവനങ്ങള്‍ക്ക് പുറമേ പ്രതിരോധം, വ്യോമ- കപ്പല്‍- റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങളും നാവികിലൂടെ ലഭിക്കും. 2013ല്‍ ഗതിനിര്‍ണയത്തിന് വേണ്ടി വിക്ഷേപിച്ച ഐആര്‍എന്‍എസ് എസ് 1 എ എന്ന ഉപഗ്രഹത്തിലെ റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നാവികിന്റെ ഗതിനിര്‍ണയം ജനുവരി മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications