Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ വദ്രയ്‌ക്കെതിരെ ബിജെപി

ദില്ലി: വ്യാപം, ലളിത് മോദി വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ബിജെപി കൂടുതല്‍ ആയുധങ്ങളുമായി രംഗത്ത്. കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേര് പുറത്തുവിടുമെന്ന് പറഞ്ഞ് സുഷമാ സ്വരാജ് ഭീഷണി ഉയര്‍ത്തുകയായിരുന്നെങ്കില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയാണ് ബിജെപി തിരിഞ്ഞത്.

ഫേസ്ബുക്കിലൂടെ പാര്‍ലിമെന്റ് അംഗങ്ങളെ അപമാനിച്ചെന്ന് കാട്ടി റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. പാര്‍ലമെന്റ് തുടങ്ങിയതോടെ ചില നേതാക്കളുടെ മോശം പ്രകനടങ്ങള്‍ ഇനി ജനങ്ങള്‍ക്ക് കാണാം. ഇത്തരം നേതാക്കള്‍ രാജ്യത്തെ നയിക്കുന്നതില്‍ ദു:ഖമുണ്ട്. ജനങ്ങള്‍ വിഡ്ഡികളല്ലെന്നുമായിരുന്നു വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.

robert-vadra

എന്നാല്‍, വദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് സഭാ അംഗങ്ങളെ അപമാനിക്കുന്നതാണെന്നുകാട്ടിയാണ് ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. വിഷയം ഇപ്പോള്‍ പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനയിലാണ്. ഏതു തരത്തിലും കോണ്‍ഗ്രസ് പ്രതിരോധ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വദ്രയുടെ പോസ്റ്റും ബിജെപിക്ക് തുണയായത്.

സുഷമാ സ്വരാജിന്റെ രാജിയില്‍ കോണ്‍ഗ്രസ് ബഹളം ഉയര്‍ത്തിയാല്‍ കേരളത്തില്‍ നടന്ന സോളാര്‍ കേസ് അടക്കം കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കാനാണ് ബിജെപി തീരുമാനം. ഉമ്മന്‍ ചാണ്ടി രാജിവെക്കാത്തതിനാല്‍ കോണ്‍ഗ്രസിന് രാജി ആവശ്യപ്പെടാന്‍ അവകാശമില്ലെന്നാണ് ബിജെപിയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+