എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: എഫ്സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി നിര്‍ദേശം. എംപിമാരോട് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അറിയിച്ചു. ഭരണഘടനാവിരുദ്ധമായ നിയമമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയുംപ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ നശിപ്പിക്കും. അതിനാല്‍ ഈ ബില്‍ ഒരു വിധേനയും പാസാകാന്‍ അനുവദിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ബില്ലിനെതിരെ രാവിലെ 10.30ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സൈ്വര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ആശങ്ക പങ്കുവച്ച് സിബിസിഐ നിവേദനം
ബില്ലില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്തെത്തി. ബില്‍ പാസാക്കുന്നതിന് മുമ്പ് വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സിബിസിഐ നിവേദനം നല്കി. രാജ്യത്തെ സന്നദ്ധ, ജീവകാരുണ്യ സംഘടനകളെ ബില്ലിലെ പുതിയ വ്യവസ്ഥകള്‍ ദോഷകരമായി ബാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
- 'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ്
- 'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ
- വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം!
- പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ
- '500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം എന്നീ മേഖലകളില്‍, പ്രത്യേകിച്ച് ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതജീവകാരുണ്യ സ്ഥാപനങ്ങള്‍ ചരിത്രപരമായി വലിയ പങ്കാണ് വഹിക്കുന്നതെന്ന് സിബിസിഐ വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന ഇത്തരം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥകളെന്ന് നിവേദനത്തില്‍ പറയുന്നു.
സ്വത്തവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 300എ, മതസ്വാതന്ത്ര്യവും സ്വയംഭരണവും ഉറപ്പുനല്‍കുന്ന അനുച്ഛേദം 25, 26 എന്നിവയുടെ ലംഘനമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജുഡീഷ്യല്‍ തീരുമാനങ്ങളോ നിയമപരമായ നടപടിക്രമങ്ങളോ ഇല്ലാതെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് നീതിയുക്തമല്ല. രാജ്യത്തെ സന്നദ്ധ സേവന മേഖലയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി













Click it and Unblock the Notifications