കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍; മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്‌ട്രേഷന്റെ സാധുത മാര്‍ച്ച് 31 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. 2011 ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ചട്ടങ്ങളുടെ 12-ാം ചട്ടം അനുസരിച്ച് എഫ് സി ആര്‍ പോര്‍ട്ടലില്‍ പുതുക്കുന്നതിന് അപേക്ഷിച്ച അത്തരം സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാണ്. എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

india

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കല്‍ അപേക്ഷ കേന്ദ്രം നിരസിച്ചെന്ന് ആരോപിച്ച് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് എഫ്സിആര്‍എ രജിസ്‌ട്രേഷന്റെ സാധുത മാര്‍ച്ച് 31 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയത്. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത 2022 മാര്‍ച്ച് 31 വരെയോ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് കേന്ദ്രം അറിയിച്ചത്.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള അനുമതി തടഞ്ഞുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. 2010 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ് സി ആര്‍ എ) പ്രകാരം 13 എന്‍ ജി ഒ കളുടെ ലൈസന്‍സുകളാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്.

ഈ സംഘടനകളുടെ എഫ് സി ആര്‍ എ സര്‍ട്ടിഫിക്കറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകളും ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍ ജി ഒകളുടെ ലൈസന്‍സും ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. ആദിവാസി മേഖലകളില്‍ എഫ് സി ആര്‍ എയുടെ പരിധിയില്‍ വരുന്ന നിരവധി എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Recommended Video

cmsvideo
Number of omicron patients in the country has crossed one thousand, india is scared of third wave

English summary
FCRA registration of NGOs; Union Home Ministry extended till March 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X