കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം ഉയര്‍ത്തി; 79 ശതമാനം വരെ... ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൊറോണ വ്യാപനം മൂലം പ്രതിസന്ധിയിലായ സമ്പദ് മേഖലയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സംബന്ധിച്ച് നാലാം ദിവസം വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മന്ത്രി കഴിഞ്ഞദിവസങ്ങളില്‍ വിശദീകരിച്ചത്. ഇന്ന് വ്യവസായ മേഖലയില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളാണ് പ്രഖ്യാപിച്ചത്.

n

പ്രതിരോധ നിര്‍മാണ മേഖലയില്‍ നിലവിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. ഇത് 79 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വിദേശത്തുള്ള കമ്പനികള്‍ക്ക് പരമാവധി 79 ശതമാനം വരെ ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ നിക്ഷേപം ഇറക്കാമെന്ന് മന്ത്രി വിശദീകരിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന പ്രതിരോധ ഉപകരങ്ങളുടെ പട്ടിക തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെട്ട ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇന്ത്യയുടെ പ്രതിരോധ ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിരോധ നിര്‍മാണ രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

നിലവില്‍ ബോര്‍ഡുകളായി പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മാണ ഫാക്ടറികളെ കമ്പനികളാക്കി മാറ്റും. സുതാര്യത ഉറപ്പാക്കാനാണിത്. ബോര്‍ഡുകളെ സ്വകാര്യവല്‍ക്കരിക്കുകയല്ല ചെയ്യുന്നത്. രാജ്യത്തെ 24 കേന്ദ്രങ്ങളിലായി 41 ഫാക്ടറികളാണ് പ്രതിരോധ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം ബോര്‍ഡുകള്‍ക്ക് കീഴിലാണ്. ആയുധങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ രേഖകള്‍ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളുംബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കംഅമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോവിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോ

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണംപ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണം

English summary
FDI in defence manufacturing has been raised to 79 per cent; Says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X