കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് മാത്രമല്ല ഹോങ്കോംഗിനും ബാധകം, വിദേശ നിക്ഷേപ നയത്തില്‍ കടുപ്പിച്ച് ഇന്ത്യ, ആശയക്കുഴപ്പം

Google Oneindia Malayalam News

ദില്ലി: വിദേശ നയം തിരുത്തിയുള്ള ഇന്ത്യയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചൈന ലോക്ഡൗണിലൂടെ ഇന്ത്യയിലുണ്ടായ മാന്ദ്യം മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ചൈനയ്ക്ക് മാത്രമല്ല ഹോങ്കോംഗിനും ഈ നിയമം ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചൈനയിലെ തന്നെ സ്വതന്ത്ര പ്രവിശ്യയായത് കൊണ്ട് ഹോങ്കോംഗിന്റെ കാര്യത്തില്‍ ഇളവുണ്ടാവുമെന്നായിരുന്നു സൂചന. എന്നാല്‍ ചൈനയില്‍ നിന്ന് വ്യത്യസ്തമല്ല ഹോങ്കോംഗിലെ നിയമമെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഒരു രാജ്യത്ത് തന്നെ പ്രവര്‍ത്തിക്കുന്ന രണ്ട് ഭരണവ്യവസ്ഥിതിയാണ് ചൈനയും ഹോങ്കോംഗും. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

1

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിദേശ നയം തിരുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ തളര്‍ത്തി സാഹചര്യത്തില്‍ ഇവരെ ഏറ്റെടുക്കാനായി വിദേശ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വിദേശ താല്‍പര്യങ്ങളെ ഇന്ത്യന്‍ കമ്പനികളില്‍ ആധിപത്യം പുലര്‍ത്താന്‍ ഈ അവസരത്തില്‍ അനുവദിക്കരുതെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയപ്രകാരം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഇനി സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഏപ്രില്‍ രണ്ടായിരത്തിനും ഡിസംബര്‍ 2019നും ഇടയിലുള്ള ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപം 2.3 ബില്യണാണ്. എന്നാല്‍ ഹോങ്കോംഗില്‍ നിന്നുള്ള നിക്ഷേപം 4.2 മില്യണാണ്. അതുകൊണ്ട് കൂടുതല്‍ സൂക്ഷിക്കേണ്ടത് ഹോങ്കോംഗിനെയാണ്. ചൈനയെ ഹോങ്കോംഗിനെ മറയാക്കി ഓഹരികള്‍ വാങ്ങുമെന്ന ഭയവും ഇന്ത്യക്കുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ വ്യാപാരത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്ന് ചൈന ആരോപിക്കുന്നു. ഇന്ത്യന്‍ വാണിജ്യ രംഗത്തെ വികസനത്തിന് ചൈനയുടെ നിക്ഷേപം വലിയ തോതില്‍ സഹായിച്ചിട്ടുണ്ടെന്ന് ചൈനീസ് എംബസി വ്യക്തമാക്കി.

ഇന്ത്യയില്‍ ചൈന മൊത്തത്തില്‍ നിക്ഷേപിച്ചിരിക്കുന്നത് എട്ട് മില്യണിലധികം ഡോളറാണ്. എന്നാല്‍ വിവിധ നിയമ മേഖലകളില്‍ കൂടി വരുന്നതിനാല്‍ ചൈനയുടെ മൊത്തം നിക്ഷേപം ഇതിലും കൂടുതല്‍ വരുമെന്നാണ് സൂചന. അതേസമയം ഇന്ത്യയുടെ വിദേശനിക്ഷേപ നയം കമ്പനികളെ തളര്‍ത്താനാണ് സാധ്യത. ഇന്ത്യന്‍ സ്റ്റാര്‍പ്പുകളെ ഇത് വല്ലാതെ ബാധിക്കും. ചൈനീസ് കമ്പനികളില്‍ നിന്നാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ലഭിക്കുന്നത്. ഇന്ത്യയിലെ പേടിഎം, ബിഗ്ബാസ്‌കറ്റ്, സ്‌നാപ്ഡീല്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചൈനീസ് കമ്പനിയായ ആലിബാബയാണ് ഫണ്ടിംഗ് നല്‍കുന്നത്. ചൈനയുടെ ബൈടെഡന്‍സ് ഇന്ത്യയില്‍ ഒരു ബില്യണ്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരുന്നു. വാഹന കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം ഇനി നടക്കില്ലെന്നാണ് സൂചന.

English summary
fdi policy will apply hong kong too says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X