മോദിയില്ല; ഗുജറാത്ത് വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക്!
അഹമ്മദാബാദ്: 2002 ഗോധ്ര കലാപത്തിന് ശേഷം ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല - ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ അവകാശവാദമായിരുന്നു ഇത്. സംസ്ഥാനത്തെ നിയമ വാഴ്ചയെക്കുറിച്ച് തിരഞ്ഞെടുപ്പ് ക്യാംപെയ്നുകളില്‍ നരേന്ദ്ര മോദി വാ തോരാതെ സംസാരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായി ദില്ലിക്ക് പറന്നു.
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി ഇല്ലാതായതോടെ സംസ്ഥാനം വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണോ. പ്രധാനമന്ത്രിയായി മോദി ദില്ലിയില്‍ അഞ്ച് മാസം കഴിയുമ്പോഴേക്കും ഗുജറാത്തിന് മോദിപ്പേടി ഇല്ലാതായോ. ഗുണ്ടാനേതാക്കളും മറ്റും സംസ്ഥാന പോലീസിനെ തട്ടിക്കളിക്കാനും പരസ്യമായി കൈവെക്കാനും തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനെല്ലാം പുറമേയാണ് വഡോദരയിലും അഹമ്മദാബാദിലും ഭാവ്നഗറിലും മറ്റും വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച ആള്‍ക്കൂട്ടത്തിന്റെ ആക്രമങ്ങളില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഷാപൂരില്‍ സബ് ഇന്‍സ്പെക്ടറുടെ പക്കല്‍ നിന്നും പിസ്റ്റള്‍ തട്ടിയെടുത്ത് വെടിവെക്കാനും ശ്രമം നടന്നു.
വഡോദരയില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം പോലീസുകാര്‍ക്ക് നേരെ പരസ്യമായി തിരിഞ്ഞു. അഹമ്മദാബാദിലെ ഗോമതിപൂരില്‍ റെയ്ഡിനെത്തിയ പോലീസുകാരെ ഗുണ്ടാസംഘം അടിച്ചുവീഴ്ത്തിയിരുന്നു. പോലീസ് ഇത്തരം സംഭവങ്ങളെ വളരെ ഗൗരവമായിത്തന്നെ കാണുന്നു എന്നാണ് ഐ ജി പി സി താക്കൂര്‍ പറയുന്നത്. സംസ്ഥാന ഭരണ നേതൃത്വത്തില്‍ കഴിവുറ്റ നേതാക്കളിലാത്തത് ആളുകള്‍ക്ക് പോലീസിനോടുള്ള ബഹുമാനം കുറയാന്‍ കാരണമായതായി പോലീസിലുള്ളവര്‍ കരുതുന്നുണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications