കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയില്ല; ഗുജറാത്ത് വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക്!

Google Oneindia Malayalam News

അഹമ്മദാബാദ്: 2002 ഗോധ്ര കലാപത്തിന് ശേഷം ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല - ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ അവകാശവാദമായിരുന്നു ഇത്. സംസ്ഥാനത്തെ നിയമ വാഴ്ചയെക്കുറിച്ച് തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളില്‍ നരേന്ദ്ര മോദി വാ തോരാതെ സംസാരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായി ദില്ലിക്ക് പറന്നു.

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി ഇല്ലാതായതോടെ സംസ്ഥാനം വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണോ. പ്രധാനമന്ത്രിയായി മോദി ദില്ലിയില്‍ അഞ്ച് മാസം കഴിയുമ്പോഴേക്കും ഗുജറാത്തിന് മോദിപ്പേടി ഇല്ലാതായോ. ഗുണ്ടാനേതാക്കളും മറ്റും സംസ്ഥാന പോലീസിനെ തട്ടിക്കളിക്കാനും പരസ്യമായി കൈവെക്കാനും തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

gujarat

ഇതിനെല്ലാം പുറമേയാണ് വഡോദരയിലും അഹമ്മദാബാദിലും ഭാവ്‌നഗറിലും മറ്റും വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച ആള്‍ക്കൂട്ടത്തിന്റെ ആക്രമങ്ങളില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഷാപൂരില്‍ സബ് ഇന്‍സ്‌പെക്ടറുടെ പക്കല്‍ നിന്നും പിസ്റ്റള്‍ തട്ടിയെടുത്ത് വെടിവെക്കാനും ശ്രമം നടന്നു.

വഡോദരയില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം പോലീസുകാര്‍ക്ക് നേരെ പരസ്യമായി തിരിഞ്ഞു. അഹമ്മദാബാദിലെ ഗോമതിപൂരില്‍ റെയ്ഡിനെത്തിയ പോലീസുകാരെ ഗുണ്ടാസംഘം അടിച്ചുവീഴ്ത്തിയിരുന്നു. പോലീസ് ഇത്തരം സംഭവങ്ങളെ വളരെ ഗൗരവമായിത്തന്നെ കാണുന്നു എന്നാണ് ഐ ജി പി സി താക്കൂര്‍ പറയുന്നത്. സംസ്ഥാന ഭരണ നേതൃത്വത്തില്‍ കഴിവുറ്റ നേതാക്കളിലാത്തത് ആളുകള്‍ക്ക് പോലീസിനോടുള്ള ബഹുമാനം കുറയാന്‍ കാരണമായതായി പോലീസിലുള്ളവര്‍ കരുതുന്നുണ്ട്.

English summary
Narendra Modi's tallest claim at the end of his almost 13-year reign as Gujarat chief minister was flawless law and order situation in the state. But once he moved to Delhi, Gujarat turns communal again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X