ചതിക്കുമോ എന്ന് സംശയം; കാമുകന് കാമുകിയെ കുത്തിയത് 9 തവണ!
സൂറത്ത്: കാമുകന് ക്രൂരമായി ആക്രമിച്ച 20 കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം കഴിക്കാതെ തന്നെ ചതിക്കുമോ എന്ന് സംശയിച്ചാണ് സുരേഖ എന്ന 20 കാരിയ കാമുകന് കത്തി കൊണ്ട് കുത്തിയത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഒമ്പത് തവണയാണ് കാമുകനായ ഇനേഷ് ഗാമിത് സുരേഖയെ കുത്തിയതെന്ന് പോലീസ് അറിയിച്ചു.
അതീവ ഗുരുതരമായി പരിക്കേറ്റ സുരേഖയെ സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂറത്തിലെ വങ്കല്‍ സ്വദേശിനിയാണ് സുരേഖ. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഖ ഗാമിതുമായി അടുപ്പത്തിലാണ്. തയ്യല്‍ക്കാരനായ ഗാമിത് സുരേഖയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ വന്നപ്പോഴാണത്രെ ഇവര്‍ തമ്മില്‍ പരിചയമായത്.

വെള്ളിയാഴ്ച സുരേഖയെ തോട്ടത്തില്‍ കൊണ്ടുപോയാണ് ഗാമിത് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കത്തി കൊണ്ട് ഒമ്പത് തവണ ഇയാള്‍ സുരേഖയെ കുത്തി. കൈകളിലും തോളത്തുമാണ് കുത്തേറ്റത്. ഒമ്പത് മുറിവുകളാണ് സുരേഖയുടെ ശരീരത്തിലുള്ളതെന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച സുരേഖ അത്യാഹിത വിഭാഗത്തിലാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇരുവരുടെയും വിഹാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു എന്നാണ് അറിയുന്നത്. രണ്ട് വീട്ടുകാര്‍ക്കും ഗാമിതിന്റെയും സുരേഖയുടെയും ബന്ധത്തില്‍ എതിര്പ്പുണ്ടായിരുന്നില്ലത്രെ. വിവാഹത്തിന്റെ തീയതി പോലും തീരുമാനിക്കപ്പെട്ടിരുന്നു. സുരേഖയ്ക്ക് വിവാഹത്തിന് താല്പര്യക്കുറവുണ്ട് എന്ന് സംശയിച്ചാണ് ഗാമിത് സുരേഖയെ കൊല്ലാന്‍ ശ്രമിച്ചത് എന്ന് പോലീസ് പറയുന്നു. ഗാമിതിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications