മോദിയെ പേടിച്ച ദാവൂദ് താവളം മാറ്റി
ദില്ലി: നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിപദവിയില്‍ അവരോധിതനാകുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം തന്റെ താവളം അഫ് പാക്ക് ബോര്‍ഡറിലേയ്ക്ക് മാറ്റുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗുജറാത്തിലെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദാവൂദിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് മോദി പറഞ്ഞിരുന്നു.
ബി.ജെ.പിയുടെ ഉരുക്ക് മനുഷ്യന്‍ അധികാരത്തിലെത്തുന്നത് ആശങ്കളോടെയാണ് ദാവൂദിനെപ്പോലുള്ളവര്‍ കാണുന്നതെന്നാണ് ഇത് നല്‍കുന്ന സൂചന. മോദി അധികാരത്തിലെത്തിയാല്‍ 1993ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ ദാവൂദിനെ കുടുക്കുവാന്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് യൂണിറ്റ് വിലയിരുത്തിയിരുന്നു.

ദാവൂദ് മോദിയുടെ നീക്കത്തില്‍ അസ്വസ്ഥനാണ്. തന്നെ പിടിക്കുവാന്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുമെന്നും യു.എസ് കമാന്‍ഡോ അബോട്ടാബാദില്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന് വേണ്ടി നടത്തിയ റെയ്ഡിന് സമാനമായിരിക്കുമെന്നും അതെന്നും ദാവൂദ് കരുതുന്നു. ഇതെത്തുടര്‍ന്നാണ് ഇയാള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയോട് തന്റെ സംരക്ഷണം ഏറ്റെടുക്കണെമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ദാവൂദ് മാത്രമല്ല. അയാളുടെ സാമ്പത്തികകേന്ദ്രമായ മുംബൈ ലോബിയും മോദിയുടെ വരവില്‍ അസ്വസ്ഥരാണ്. ഇന്ത്യന്‍ അധോലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായാണ് മുംബൈ വിലയിരുത്തപ്പെടുന്നത്.മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര് അജിത് ഡോവല്‍ കഴിഞ്ഞദിവസം മോദിയെ കണ്ട് രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡോവലിന്റെ സഹായം മോദി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications