Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടകം തീരുന്നില്ല.. കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം.. എംഎല്‍എമാരെ കയറ്റി അയക്കാന്‍ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന ബിജെപി മറുതന്ത്രങ്ങള്‍ പയറ്റാനുള്ള നീക്കത്തിലാണ്. അതിനിടെ 2008 ല്‍ ബിജെപി നടപ്പാക്കിയ ഓപ്പറേഷന്‍ കമല നടപ്പാക്കുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസും ജെഡിഎസും.നിലവില്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തില്‍ അമര്‍ഷം ഉളള എംഎല്‍എമാര്‍ ഇരുപാര്‍ട്ടികളിലുമായി ഉണ്ട്.

SIDHARAMAYYA

കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരും ജെഡിഎസിലെ അഞ്ച് എംഎല്‍എമാരും ഇത്തരത്തില്‍ ഉണ്ടെന്നാണ് വിവരം. നേരത്തേ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ രണ്ട് എംഎല്‍എമാരും പുതിയ സഖ്യത്തിനെതിരെ അമര്‍ഷം പൂണ്ട് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി നീക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ എംഎല്‍എമാരെ മുഴുവന്‍ പഞ്ചാബിലേക്ക് റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാകുന്നതുവരെ ഇവരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Recommended Video

cmsvideo
    Karnataka Elections 2018 : പണമൊഴുക്കി BJPയുടെ ചാക്കിട്ട് പിടുത്തം | Oneindia Malayalam

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനാണ് എംഎല്‍എമാര്‍ 'കൈവിട്ട്' പോകാതിരിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. നേരത്തേ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തില്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ എത്തിച്ചപ്പോഴും ശിവകുമാറിനായിരുന്നു ചുമതല. മുന്‍കാലങ്ങളില്‍ എല്ലാം എതിര്‍കക്ഷിയിലുള്ള എംഎല്‍എമാരെ സ്വന്തം കാമ്പില്‍ എത്തിക്കാനുള്ള കുതന്ത്രങ്ങള്‍ ബിജെപി മെനയാറുണ്ട്. എന്നാല്‍ ഇത്തവണ ബിജെപിയുടെ നീക്കത്തെ ഏത് വിധേയനയും തടയുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+