Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു

മുംബൈ: തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി വിദ്യാര്‍ത്ഥിനി പൊലിസില്‍ ഏല്‍പ്പിച്ചു. പ്രദ്‌ന്യ മന്ദാരെ എന്ന മൂന്നാം വര്‍ഷ മാസ് മീഡിയ ബിരുദ വിദ്യാര്‍ത്ഥിനിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം മുബൈയിലെ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ മദ്യപിച്ച ഒരാള്‍ പ്രദ്‌ന്യയുടെ അടുത്തെത്തി. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറച്ച് മാറിനിന്നു. തുടര്‍ന്ന് അയാള്‍ പ്രദ്‌ന്യയെ കടന്നുപിടിച്ചു. ആദ്യം ഞെട്ടിപ്പോയ പ്രദ്‌ന്യ ധൈര്യ വീണ്ടെടുത്ത് ബൈഗ് കൊണ്ട് അയാളെ മര്‍ദിച്ചു. അയാള്‍ തിരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമിതമായി മദ്യപിച്ചിരുന്നാല്‍ അയാള്‍ അശക്തനായിരുന്നു. തലമുടിയില്‍ പിടിച്ചു വലിച്ചിഴച്ച് അയാളെ പ്രദ്‌ന്യ തന്നെ പൊലിസിനെ ഏല്‍പ്പിച്ചു.

rape.jpg -Properties

തന്നെ വലിച്ചിഴയ്ക്കരുതെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതായി പ്രദ്‌ന്യ പറഞ്ഞു. പൊലിസിന്റെ അടുത്തെത്തും വരെ അയാള്‍ ആക്രമിക്കുമോ എന്ന് ഭയന്നതായും പെണ്‍കുട്ടി പറഞ്ഞു.ആക്രമണം ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിനിടെ ആരും തന്നെ സഹായിച്ചില്ലെന്ന് പ്രദ്‌ന്യ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരുമെല്ലാം തന്നെ തുറിച്ച് നോക്കി നിന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാന്‍ പോലും ആരും തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.

ചവാന്‍ എന്ന 25 വയസ്സുകാരനാണ് പ്രദ്‌ന്യയെ ശല്യപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. അയാള്‍ ലഹരിക്ക് അടിമയാണ്. ചവാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലിസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ സംഭവസമയത്ത് ചവാന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+