കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ന ഭയം; കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യം നിലനില്ഡക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂകളും പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടതെ ചില സംസ്ഥാനങ്ങളില്‍ വാരന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.

covid

ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ന ഭയത്താലാണ് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.

ദില്ലിയില്‍ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്ന് നിരവധി കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്നതായി കണ്ടു. വീണ്ടുമൊരു ലോക്ക്ഡൗണ്‍ ഭയന്നാണ് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതെന്ന് അവര്‍ പറഞ്ഞു. പണവും ഭക്ഷണവുമില്ലാതെ നഗരത്തില്‍ കുടുങ്ങാതിരിക്കാന്‍ ഇത്തവണ മുന്‍കൂട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുടിയേറ്റ തൊഴിലാളികള്‍ തയ്യാറായിരിക്കുകയാണ്.

ദില്ലിക്ക് പുറമെ മുംബൈയിലെ നിരവധി കുടിയേറ്റ തൊഴിലാളികളും അവരുടെ ജന്മദേശങ്ങളിലേക്ക് പോകുന്നതായി കണ്ടു. കൊറോണ വൈറസിനെ ഭയപ്പെടുന്നതിനേക്കാള്‍, നഗരത്തില്‍ ഒറ്റപ്പെട്ടുപോകുമെന്നും ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അവര്‍ ഭയക്കുന്നു.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ എന്നിവയുള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ആവര്‍ത്തിക്കുമെന്ന് ഭയന്ന് നിരവധി ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ഇത് നിര്‍ബന്ധിതമാക്കി.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വാക്‌സിനേഷന്‍ പ്രക്രിയയെക്കുറിച്ചും ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വൈകിട്ട് ആറരയ്ക്കാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കൊറോണ വൈറസ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതിനിടയിലാണ് യോഗം വിളിക്കുന്നത്.

വണ്ടൂരില്‍ ലീഗ് കാലുവാരി? അനില്‍ കുമാറിന് കാലിടറും, കരുവാരകുണ്ടില്‍ വോട്ട് വന്നില്ലെന്ന് കോണ്‍ഗ്രസ്വണ്ടൂരില്‍ ലീഗ് കാലുവാരി? അനില്‍ കുമാറിന് കാലിടറും, കരുവാരകുണ്ടില്‍ വോട്ട് വന്നില്ലെന്ന് കോണ്‍ഗ്രസ്

Recommended Video

cmsvideo
വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു | Oneindia Malayalam

കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?

അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷഅഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

English summary
Fears the lockdown will be announced again; Migrant workers return to their home states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X